Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    • അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    • ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    • ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Diaspora

    സണ്ണിവെയ്ൽ മേയറുമായി കൂടിക്കാഴ്ച നടത്തി മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഡോ. അബ്ദുസ്സലാം മുഹമ്മദ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2025 Diaspora 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഡോ. അബ്ദുസ്സലാമിനെ മേയർ സജി ജോർജ് സ്വീകരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാലിഫോർണിയ: ഇന്ത്യയുടെ അഭിമാനകരമായ ബഹിരാകാശ ഗവേഷണ സംരംഭങ്ങൾക്ക് സംഭാവന നൽകിയ മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഡോ. അബ്ദുസ്സലാം മുഹമ്മദ് കാലിഫോർണിയയിലെ സണ്ണിവെയ്ൽ ടൗൺ മേയറും മലയാളിയുമായ സജി ജോർജുമായി കൂടിക്കാഴ്ച നടത്തി. മെയ് 30 ശനിയാഴ്ച സണ്ണിവെയ്ൽ ഹോപ്പ് കോഫി ഹൗസിൽ എത്തിച്ചേർന്ന മേയറെ ഡോ അബ്ദുൾ സലാം പൂച്ചെണ്ട് നൽകി ആദരിച്ചു.

    മേയറുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴിൽ സണ്ണിവെയ്ൽ നഗരത്തിന്റെ ഭരണ മാതൃകയെ മർകസ് നോളജ് സിറ്റിയുടെ സിഇഒ കൂടിയായ ഡോ. അബ്ദുസ്സലാം മുഹമ്മദ് പ്രശംസിച്ചു. സുതാര്യവും സമഗ്രവും ഭാവിയെക്കരുതി ഉള്ളതുമാണ് നഗരത്തിന്റെ ഭരണം എന്ന് അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുസ്ഥിര നഗര-ഗ്രാമ പരിവർത്തനത്തിൽ ആഗോള വിദഗ്ധനായ ഡോ. അബ്ദുസ്സലാം മുഹമ്മദ് യുഎസ് സന്ദർശനത്തിന്റെ ഭാഗമായി, സണ്ണിവെയ്ൽ സിറ്റിയുടെ ഭരണ സമീപനത്തെക്കുറിച്ച് കൂടുതലറിയാനും അതിർത്തി കടന്നുള്ള വിജ്ഞാന വിനിമയത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യാനുമാണ് എത്തിയത്. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള ഡോ. സലാമിന്റെ പ്രവർത്തനങ്ങൾ സണ്ണിവെയ്‌ലിന്റെ മൂല്യങ്ങളുമായി – പ്രത്യേകിച്ച് സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, പൗര ഇടപെടൽ, സുസ്ഥിര വളർച്ച തുടങ്ങിയ മേഖലകളിൽ – അടുത്തുനിൽക്കുന്നതായി മേയർ സജി ജോർജ് അഭിപ്രായപ്പെട്ടു.

    സുസ്ഥിര വികസനം, സ്മാർട്ട് സിറ്റി പരിവർത്തനം, തന്ത്രപരമായ കൺസൾട്ടിംഗ് എന്നിവയിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വ്യക്തിയാണ് ഡോ. അബ്ദുസ്സലാം മുഹമ്മദ്. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും 30 വർഷത്തിലേറെ പരിചയമുള്ള ഡോ. സലാം സർക്കാർ, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവയിൽ ദീർഘവീക്ഷണമുള്ള പദ്ധതികൾക്ക് നേതൃത്വം നൽകുന്നുവെന്നത്
    അഭിനന്ദനാർഹമാണെന്നും മേയർ കൂട്ടിച്ചേർത്തു.

    സൗരോർജ്ജം, മഴവെള്ള സംഭരണം, പരിസ്ഥിതി ഗതാഗതം എന്നിവ ഉൾക്കൊള്ളുന്ന കേരളത്തിൽ ഒരു യുഎൻ എസ്ഡിജി-അലൈൻഡ് ഹരിത നഗരത്തിന്റെ വികസനത്തിന് നേതൃത്വവും മക്ക, മദീന എന്നിവയുൾപ്പെടെ സൗദി അറേബ്യ, യുഎഇ, ഖത്തർ, അബുദാബി എന്നിവിടങ്ങളിലെ നാഴികക്കല്ലായ വികസന പദ്ധതികൾക്കും സ്ട്രാറ്റജിക് കൺസൾട്ടന്റ് മാർഗ്ഗനിർദ്ദേശം നൽകുന്നതായും ഡോ. അബ്ദുസ്സലാം പറഞ്ഞു. രണ്ടു മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ അമേരിക്കൻ റെഡ്‌ക്രോസ് വോളിൻറിയർ സഹീർ മുഹമ്മദ് പടിഞ്ഞാറയിൽ, മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    06/06/2025
    അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    06/06/2025
    ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    06/06/2025
    ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    06/06/2025
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.