Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 24
    Breaking:
    • യു.എ.ഇയിൽ കനത്ത മഴ; അബുദാബിയിൽ താഴ്​ന്ന ​പ്രദേശങ്ങളിൽ വെള്ളം കയറി, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
    • ദക്ഷിണ ലെബനോന്‍ പിടിച്ചെടുത്ത് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സ്‌മോട്രിച്ച്
    • ഗള്‍ഫില്‍ കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുന്നതായി സ്റ്റാര്‍മര്‍
    • ഹിസ്ബുല്ല പോരാളികളെ ഇസ്രായില്‍ സൈന്യം അറസ്റ്റ് ചെയ്തു
    • റഷ്യ ഇറാന് ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുന്നതിന് ശക്തമായ തെളിവുണ്ടെന്ന് സെലെന്‍സ്‌കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ നിന്ന് സിറിയയിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/05/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി അറേബ്യന്‍ എയര്‍ലൈന്‍സിനു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീല്‍ ജൂലൈയില്‍ സിറിയയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്ന് ഫ്‌ളൈ അദീല്‍ സി.ഇ.ഒ സ്റ്റീഫന്‍ ഗ്രീന്‍വേ പറഞ്ഞു. മറ്റൊരു ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് സൗദി അറേബ്യക്കും സിറിയക്കും ഇടയില്‍ ഉടന്‍ തന്നെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അല്‍ഇഖ്ബാരിയ ടി.വിയും റിപ്പോര്‍ട്ട് ചെയ്തു. ദമാസ്‌കസിലേക്ക് വിമാന സര്‍വീസുകള്‍ നടത്താന്‍ കഴിഞ്ഞയാഴ്ച ഫ്‌ളൈ അദീലിന് അനുമതി ലഭിച്ചതായി സ്റ്റീഫന്‍ ഗ്രീന്‍വേ പറഞ്ഞു. ഉപരോധങ്ങള്‍ ലഘൂകരിച്ചതിനെ തുടര്‍ന്ന് ഏതാനും വിദേശ വിമാന കമ്പനികള്‍ ദമാസ്‌കസ് സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. യു.എ.ഇ ആസ്ഥാനമായുള്ള വിമാന കമ്പനിയായ ഫ്‌ളൈ ദുബായ് അടുത്ത ജൂണ്‍ മുതല്‍ ദമാസ്‌കസിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചിട്ടുണ്ട്.


    സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്നുള്ള പ്രതിനിധി സംഘം ഏപ്രില്‍ 10 ന് ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. സൗദി ദേശീയ വിമാന കമ്പനികളുടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തയാറെടുപ്പിനായി അംഗീകൃത അന്താരാഷ്ട്ര നടപടിക്രമത്തിന്റെ ഭാഗമായാണ് സൗദി സംഘം പതിവ് പരിശോധനാ പര്യടനം നടത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    സിറിയക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ നീക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം കഴിഞ്ഞയാഴ്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചു. സിറിയക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങള്‍ നീക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ വിദേശ മന്ത്രിമാരും കഴിഞ്ഞയാഴ്ച ധാരണയിലെത്തി.
    14 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനിടെ നിരവധി വിമാന കമ്പനികള്‍ സിറിയയില്‍ നിന്ന് പിന്‍വാങ്ങി. മുന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിനെ 2024 ഡിസംബറില്‍ സ്ഥാനഭ്രഷ്ടനാക്കിയത് സിറിയയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഇടയാക്കി. എന്നാല്‍ വൈകാതെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. നിലവില്‍ സിറിയന്‍ വിമാന കമ്പനികള്‍ക്കു പുറമെ ഖത്തര്‍ എയര്‍വെയ്സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, റോയല്‍ ജോര്‍ദാനിയന്‍ എന്നിവയും സിറിയയിലേക്ക് സര്‍വീസുകള്‍ നടത്തുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യു.എ.ഇയിൽ കനത്ത മഴ; അബുദാബിയിൽ താഴ്​ന്ന ​പ്രദേശങ്ങളിൽ വെള്ളം കയറി, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
    24/03/2026
    ദക്ഷിണ ലെബനോന്‍ പിടിച്ചെടുത്ത് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സ്‌മോട്രിച്ച്
    24/03/2026
    ഗള്‍ഫില്‍ കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുന്നതായി സ്റ്റാര്‍മര്‍
    24/03/2026
    ഹിസ്ബുല്ല പോരാളികളെ ഇസ്രായില്‍ സൈന്യം അറസ്റ്റ് ചെയ്തു
    24/03/2026
    റഷ്യ ഇറാന് ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുന്നതിന് ശക്തമായ തെളിവുണ്ടെന്ന് സെലെന്‍സ്‌കി
    24/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version