Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 14
    Breaking:
    • കുവൈത്തിൽ മരുന്ന് വിതരണത്തിൽ നൂതന സംവിധാനം; വെൻഡിങ് മെഷീനുകൾ വഴി മരുന്നുകൾ
    • ഗാസ വെടിനിര്‍ത്തല്‍ കരാര്‍ രേഖയില്‍ ട്രംപും മധ്യവര്‍ത്തികളും ഒപ്പുവെച്ചു
    • ജീവകാരുണ്യ മേഖലയിലെ മാതൃകാ സേവനത്തിനുള്ള കൊല്ലം പ്രീമിയർ ലീഗിന്റെ പ്രഥമ പുരസ്കാരം വെളിയിൽ നസീറിന്
    • ഇസ്രായിൽ പാർലമെന്റിൽ ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു, ഇടതുപക്ഷ എം.പിമാരെ പുറത്താക്കി
    • സൗദിയില്‍ വരും മാസങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India»India-Pakistan

    കൊടുങ്കാറ്റിൽ പെട്ട ഇൻഡിഗോ വിമാനം സഹായം ചോദിച്ചു; പാകിസ്താൻ കനിഞ്ഞില്ല

    അനുമതി നിഷേധിക്കപ്പെട്ടതോടെ യഥാർത്ഥ പറക്കൽപാതയിലൂടെ യാത്രചെയ്യേണ്ടി വന്ന വിമാനത്തിന് അപകടാവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/05/2025 India-Pakistan Aero India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശ്രീനഗർ: ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് യാത്രക്കാരുമായി പറക്കുന്നതിനിടെ കൊടുങ്കാറ്റിലും ആലിപ്പഴ വർഷത്തിലും പെട്ട ഇൻഡിഗോ വിമാനം പാകിസ്താനിലെ ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് (എടിസി) സഹായം ചോദിച്ചെങ്കിലും നിരസിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തൽ. മോശം അവസ്ഥയിലുള്ള പറക്കൽ പാത ഒഴിവാക്കുന്നതിന് പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കാനുള്ള തങ്ങളുടെ അഭ്യർത്ഥന ലാഹോർ എടിസി നിരസിച്ചുവെന്ന് വിമാനത്തിന്റെ പൈലറ്റ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഇതോടെ സ്ഥിരം പാതയിലൂടെ മുന്നോട്ടു പോകേണ്ടിവന്ന വിമാനം അപകടാവസ്ഥയിലൂടെ പറന്നാണ് ശ്രീനഗറിൽ ഇറങ്ങിയത്.

    തൃണമൂൽ കോൺഗ്രസ് എം.പി ഡെരക് ഒബ്രെയ്ൻ അടക്കം 220 പേരുമായി പറന്ന ഇൻഡിഗോ 6ഇ 2142 നമ്പർ വിമാനമാണ് ബുധനാഴ്ച ആശങ്കാ നിമിഷങ്ങൾക്കൊടുവിൽ ശ്രീനഗർ എയർപോർട്ടിൽ ഇറങ്ങിയത്. വിമാനം അമൃത്സറിന് മുകളിലെത്തിയപ്പോൾ ആകാശച്ചുഴി ശ്രദ്ധയിൽപ്പെട്ട പൈലറ്റ്, സ്ഥിരം പാത ഒഴിവാക്കി പാകിസ്താന്റെ വ്യോമപാതയിലൂടെ പറക്കാൻ ലാഹാർ എടിസിയുടെ അനുമതി തേടുകയായിരുന്നു. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയിൽ നിരോധനം ഏർപ്പെടുത്തിയ പാകിസ്താൻ, ദുരന്ത സാധ്യതാ മുഖത്തും കനിവ് കാട്ടിയില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അനുമതി നിഷേധിക്കപ്പെട്ടതോടെ യഥാർത്ഥ പറക്കൽപാതയിലൂടെ യാത്രചെയ്യേണ്ടി വന്ന വിമാനം അപകടാവസ്ഥയിലൂടെ കടന്നുപോയി. അസ്വാഭാവികമായ തോതിൽ ആടിയുലഞ്ഞ വിമാനത്തിൽ യാത്രക്കാർ പരിഭ്രാന്തരായി നിലവിളിച്ചു. ലഗ്ഗേജുകൾ നിലത്തേക്ക് വീഴുകയും ചില യാത്രക്കാർക്ക് നിസാരമായ പരിക്ക് പറ്റുകയും ചെയ്തു. ആലിപ്പഴ വർഷത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ പറ്റി.

    എമർജൻസി ലാന്റിങ് സന്ദേശം അയച്ചാണ് വിമാനം ശ്രീനഗർ എയർപോർട്ടിൽ ഇറക്കിയത്. അടിയന്തര ഘട്ടത്തിൽ ഇടപെടുന്നതിനായി സജ്ജീകരണങ്ങൾ എയർപോർട്ടിൽ തയാറായിരുന്നെങ്കിലും സുരക്ഷിതമായി ലാന്റ് ചെയ്യാൻ കഴിഞ്ഞു.

    ഡെരക് ഒബ്രെയ്ൻ, നദീമുൽ ഹഖ്, സാഗരിക ഘോഷ്, മാനസ് ഭുനിയ, മമതാ ഠാക്കൂർ എന്നീ തൃണമൂൽ കോൺഗ്രസ് നേതാക്കൾ വിമാനത്തിലുണ്ടായിരുന്നു. മരണത്തെ മുഖാമുഖം കണ്ടെന്നും യാത്രക്കാർ ഭയചകിതരായി നിലവിളിക്കുകയായിരുന്നുവെന്നും എഴുത്തുകാരി കൂടിയാ സാഗരിക ഘോഷ് പറഞ്ഞു. ദുർഘട ഘട്ടത്തിലൂടെ തങ്ങളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ച പൈലറ്റിന് നന്ദി പറയുന്നതായും, വിമാനത്തിന്റെ മുൻഭാഗം തകർന്നതു കണ്ടപ്പോഴാണ് തങ്ങൾ കടന്നുപോയ അപകടത്തിന്റെ ആഴം വ്യക്തമായതെന്നും അവർ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India - Pakistan Indigo Lahore ATC
    Latest News
    കുവൈത്തിൽ മരുന്ന് വിതരണത്തിൽ നൂതന സംവിധാനം; വെൻഡിങ് മെഷീനുകൾ വഴി മരുന്നുകൾ
    13/10/2025
    ഗാസ വെടിനിര്‍ത്തല്‍ കരാര്‍ രേഖയില്‍ ട്രംപും മധ്യവര്‍ത്തികളും ഒപ്പുവെച്ചു
    13/10/2025
    ജീവകാരുണ്യ മേഖലയിലെ മാതൃകാ സേവനത്തിനുള്ള കൊല്ലം പ്രീമിയർ ലീഗിന്റെ പ്രഥമ പുരസ്കാരം വെളിയിൽ നസീറിന്
    13/10/2025
    ഇസ്രായിൽ പാർലമെന്റിൽ ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു, ഇടതുപക്ഷ എം.പിമാരെ പുറത്താക്കി
    13/10/2025
    സൗദിയില്‍ വരും മാസങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം
    13/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version