Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 23
    Breaking:
    • യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് അമേരിക്ക; മധ്യസ്ഥത വഹിക്കാൻ അനുയോജ്യമായ രാജ്യം കണ്ടെത്തണം
    • ഇസ്രായിലിൽ ഇന്നത്തെ ആക്രമണത്തിൽ പരിക്കേറ്റത് 175 പേർക്ക്
    • യുഎസ്- ഇസ്രായിൽ ആക്രമണത്തിൽ ജല, ഊർജ മേഖലകളിൽ കനത്ത നാശനഷ്ടം സംഭവിച്ചതായി ഇറാൻ
    • ചികിത്സയിലായിരുന്ന റാന്നി സ്വദേശിനിയായ നഴ്സ് ജിസാനിൽ അന്തരിച്ചു
    • ഖത്തറിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഏഴാമത്തെയാളെയും മരിച്ച നിലയിൽ കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India»India-Pakistan

    പാകിസ്താനു വേണ്ടി ചാരപ്പണി: ജ്യോതി മൽഹോത്രക്കു പിന്നാലെ നവാങ്കർ ചൗധരിയും സംശയ നിഴലിൽ

    ചാരപ്പണിക്ക് ഇതുവരെ അറസ്റ്റിലായത് 11 പോർ; 'യാത്രി ഡോക്ടർ' എന്ന പേരിൽ ലോകസഞ്ചാരം നടത്തുന്ന യൂട്യൂബർ നവാങ്കർ ചൗധരി സംശയനിഴലിൽ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/05/2025 India-Pakistan India Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയതിന് യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായതിനു പിന്നാലെ, അവരുമായി ബന്ധമുള്ള മറ്റൊരു യൂട്യൂബറെക്കുറിച്ചും അന്വേഷണം ആരംഭിച്ച് അധികൃതർ. ‘യാത്രി ഡോക്ടർ’ എന്ന പേരിൽ ലോകസഞ്ചാരം നടത്തുന്ന യൂട്യൂബർ നവാങ്കർ ചൗധരിയാണ് സംശയ നിഴലിലുള്ളതെന്നും ഹരിയാനയിലെ റോഹ്തക് സ്വദേശിയായ ഇയാൾ പാകിസ്താനിൽ പോയിട്ടുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു. ജ്യോതി മൽഹോത്രയുടെ മറ്റൊരു സുഹൃത്തായ യൂട്യൂബർ പ്രിയങ്ക സേനാപതിക്കെതിരെയും അന്വേഷണം നടക്കുന്നതായി വാർത്തയുണ്ട്.

    ചെന്നൈയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കുകയും പിന്നീട് ഡോക്ടർ ജോലി ഉപേക്ഷിച്ച് വ്‌ളോഗിങ്ങിലേക്ക് തിരിയുകയും ചെയ്ത ‘യാത്രി ഡോക്ടർ’ക്ക് യൂട്യൂബിൽ രണ്ട് മില്ല്യണിലേറെ സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റഗ്രാമിൽ 6.50 ലക്ഷം ഫോളോവേഴ്‌സുമുണ്ട്. 144 രാജ്യങ്ങൾ സന്ദർശിച്ച ഇയാൾ പാകിസ്താനിലും പോയിട്ടുണ്ട്. ഡൽഹിയിൽ പാക് ഹൈകമ്മീഷൻ നടത്തിയ പരിപാടിയിലും ഇയാൾ പങ്കെടുത്തിരുന്നു. ജ്യോതി മൽഹോത്രയുമായുള്ള സൗഹൃദമാണ് ഇയാളെക്കുറിച്ച് അന്വേഷണം നടത്താൻ കാരണമെന്നാണ് സൂചന.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ, താൻ ഇപ്പോൾ അയർലാന്റിലാണെന്നും തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ വാസ്തവമില്ലെന്നും ചൗധരി തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ‘യൂട്യൂബർ ജ്യോതി മൽഹോത്രയുടെ അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇപ്പോൾ എന്നെക്കുറിച്ച് പ്രചരിക്കുന്നത് നെഗറ്റീവ് വാർത്തകളാണ്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. വിവിധ ലോകരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെ ഭാഗമായി ഒരു തവണ പാകിസ്താനിലും പോയിട്ടുണ്ട്. ജ്യോതി മൽഹോത്രയുമായുള്ള പരിചയം യൂട്യൂബർ എന്ന നിലയിൽ മാത്രമാണ്. ഞാൻ തെറ്റ് ചെയ്തു എന്നതിന് തെളിവുണ്ടെങ്കിൽ ഞാൻ ഡൽഹിയിൽ ഇറങ്ങുമ്പോൾ എന്നെ അറസ്റ്റ് ചെയ്യാം. അന്വേഷണ ഏജൻസികളുമായി പൂർണമായും സഹകരിക്കും.’ – ചൗധരി പറഞ്ഞു.

    ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബർ ജ്യോതി മൽഹോത്ര അടുത്തിടെ കശ്മീരിലെ പഹൽഗാമിലേക്ക് പോയിരുന്നു. ഗുൽമാർഗ്, ദാൽ തടാകം, ലഡാക്ക് എന്നിവിടങ്ങളിൽ നിന്ന് അവർ വീഡിയോ ചെയ്തിട്ടുണ്ട്. ജ്യോതിയുടെ പഹൽഗാം സന്ദർശനം ഇപ്പോൾ നിരവധി സംശയങ്ങളുയർത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസും കശ്മീർ ഇന്റലിജൻസ് വിഭാഗവും അവരെ ചോദ്യം ചെയ്ത് വരികയാണ്.

    പഹൽഗാം ഭീകരാക്രമണത്തിനു ശേഷം നടത്തിയ അന്വേഷണത്തിൽ പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയ 11 പേർ ഇതിനകം രാജ്യത്ത് അറസ്റ്റിലായി എന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. ജ്യോതി മൽഹോത്രക്കു പുറമെ ഗുസാല (ഡൽഹി), ഷഹ്‌സാദ്, നൗമാൻ ഇലാഹി (യു.പി), ഫലക്ഷേർ മസീഹ്, സുരാജ് മസീഹ്, യമീൻ മുഹമ്മദ്, സുഖ്പ്രീത് സിങ്, കരൺപ്രീത് സിങ് (പഞ്ചാബ്), ദേവേന്ദർ സിങ്, അർമാൻ, മുഹമ്മദ് താരിഫ് (ഹരിയാന) എന്നിവരാണ് അറസ്റ്റിലായത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് അമേരിക്ക; മധ്യസ്ഥത വഹിക്കാൻ അനുയോജ്യമായ രാജ്യം കണ്ടെത്തണം
    22/03/2026
    ഇസ്രായിലിൽ ഇന്നത്തെ ആക്രമണത്തിൽ പരിക്കേറ്റത് 175 പേർക്ക്
    22/03/2026
    യുഎസ്- ഇസ്രായിൽ ആക്രമണത്തിൽ ജല, ഊർജ മേഖലകളിൽ കനത്ത നാശനഷ്ടം സംഭവിച്ചതായി ഇറാൻ
    22/03/2026
    ചികിത്സയിലായിരുന്ന റാന്നി സ്വദേശിനിയായ നഴ്സ് ജിസാനിൽ അന്തരിച്ചു
    22/03/2026
    ഖത്തറിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഏഴാമത്തെയാളെയും മരിച്ച നിലയിൽ കണ്ടെത്തി
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version