തിരുവനന്തപുരം- എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രസ്താവനക്കെതിരെ പന്ന്യന്‍ രവീന്ദ്രന്. തെരഞ്ഞെടുപ്പിൽ മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നായിരുന്നു ഇ.പി. ജയരാജന്റെ പ്രസ്താവന. ഇതിനെതിരയായിരുന്നു തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.ഐ നേതാവുമായ പന്ന്യൻ രവീന്ദ്രൻ രംഗത്ത് വന്നത്.
ഇ.പിയുടെ പ്രസ്താവന യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്നും തെരഞ്ഞടുപ്പ് കാലത്ത് സൂക്ഷിച്ച് മാത്രമേ കാര്യങ്ങൾ പറയാവൂ എന്നും പന്ന്യൻ രവീന്ദ്രൻ ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇപിയെ നേരത്തെ തള്ളിപ്പറഞ്ഞിരുന്നു.
ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്നും കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണു മത്സരമെന്നുമാണ് നേരത്തെ ജയരാജന് ആവർത്തിച്ചു പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തള്ളിപ്പറഞ്ഞതോടെ ജയരാജന് തിരുത്തുകയായിരുന്നു.
ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതാണെന്നു പറഞ്ഞത് ജാഗ്രത ഉണ്ടാകാന്‍ വേണ്ടിയാണെന്നും കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണു മത്സരമെന്നും കണ്ണൂരിൽ കഴിഞ്ഞ ദിവസം ജയരാജന് വ്യക്തമാക്കി.