Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 18
    Breaking:
    • റമദാൻ പരിപാടികൾക്കായി യുഎഇ 20 മുസ്ലീം പണ്ഡിതർക്ക് ആതിഥേയത്വം വഹിക്കും; കേരളത്തിൽ നിന്ന് അബ്ദുൽഹക്കീം ഫൈസി ആദൃശേരിയും സി.പി. ഉബൈദുല്ല സഖാഫിയും
    • റമദാൻ മാസത്തിൽ സമയക്രമം പുതുക്കി; ദുബൈ മെട്രോ ഇനി പുലർച്ചെ വരെ
    • ഓഫറുകളുമായി റമദാനിനെ വരവേറ്റ് അല്‍വഫ ഹൈപര്‍മാര്‍ക്കറ്റ്
    • ബഹ്‌റൈന്‍ കിരീടാവകാശി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
    • ജലീൽ മേൽമുറിക്ക് യാത്രയയപ്പ് നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇസ്രായേൽ എയർപോർട്ടിനെ കൈവിട്ട് തുർക്കി വിമാനക്കമ്പനികൾ; സർവീസ് തുടരില്ലെന്ന് വിർജിൻ അറ്റ്‌ലാന്റിക്കും

    ലണ്ടൻ ആസ്ഥാനമായുള്ള വിർജിൻ അറ്റ്ലാന്റികും തെൽ അവിവ് സർവീസ് നിർത്തി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/04/2025 Auto Aero 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്തംബൂൾ – ഇസ്രായിൽ തലസ്ഥാനമായ തെൽ അവീവിലെ പ്രധാന വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ പൂർണമായി ഉപേക്ഷിച്ച് തുർക്കിയിലെ വിമാനക്കമ്പനികൾ. ടർക്കിഷ് എയർലൈൻസ്, ബജറ്റ് എയർലൈൻസ് ആയ പെഗാസസ് എന്നിവയാണ് തെൽ അവിവ് ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ തങ്ങളുടെ സ്ലോട്ടുകൾ തിരികെ നൽകിയത്. ഗാസയിൽ ഇസ്രായിൽ നടത്തുന്ന അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഇതെന്നാണ് സൂചന.

    എയർപോർട്ടിലെ ടേക്ക് ഓഫ്, ലാൻഡിംഗ് സ്ലോട്ടുകൾ തിരിച്ചുനൽകിയ വിമാനക്കമ്പനികളുടെ നടപടി ബെൻ ഗുറിയോൺ വിമാനത്താവളത്തിന് വൻ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. ഇസ്രായിൽ തലസ്ഥാനത്തേക്കുള്ള സർവീസ് നിർത്തലാക്കുന്നതിനു മുമ്പ് ടർക്കിഷ് എയർലൈൻസും പെഗാസസ് എയർലൈൻസും ബെൻ ഗുറിയോണിലെ പ്രധാന സാന്നിധ്യങ്ങളായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2019-ൽ കോവിഡ് മഹാമാരി വ്യാപിക്കുന്നതിനു മുമ്പ് ബെൻ ഗുറിയോണിലെ ഏറ്റവും സജീവമായ അന്താരാഷ്ട്ര ഓപറേറ്റർമാരിൽ നാലാം സ്ഥാനം ടർക്കിഷ് എയർലൈൻസിലും പന്ത്രണ്ടാം സ്ഥാനം പെഗാസസിനുമായിരുന്നു. ടർക്കിഷ് എയർലൈൻസിന്റെ ഏറ്റവും ലാഭമേറിയ സർവീസ് സെക്ടറും തെൽ അവീവ് – ഇസ്താംബൂൾ ആയിരുന്നു. ഇസ്രായേലിൽ നിന്ന് യൂറോപ്പിലെ വിവിധ നഗരങ്ങളിലേക്കുള്ള പ്രവേശന കവാടമായാണ് ഈ റൂട്ട് പരിഗണിക്കപ്പെട്ടിരുന്നത്. തെൽ അവിവിൽ നിന്ന് ഇസ്താംബൂൾ വഴി ഏഷ്യ, യൂറോപ്പ്, നോർത്ത് അമേരിക്ക മേഖലകളിലേക്ക് നിരവധി സർവീസുകൾ ഉണ്ടായിരുന്നു.

    ഇസ്രായേലിന്റെ ഗാസ അധിനിവേശത്തിനു മുമ്പ് പ്രതിദിനം 12 മുതൽ 16 വിമാനങ്ങളാണ് തെൽ അവീവിനും ഇസ്താംബൂളിനുമിടയിൽ ടർക്കിഷ് എയർലൈൻസ് പറത്തിയിരുന്നത്. അധിനിവേശം ആരംഭിച്ചതോടെ തുർക്കിയിൽ നിന്ന് ഇസ്രായേലിലേക്കുള്ള സർവീസുകൾ മുടങ്ങാൻ തുടങ്ങി. തുർക്കി ഭരണകൂടത്തിന്റെ സ്വാധീനമാണ് ഇതിനു പിന്നിൽ എന്നാണ് സൂചന.

    അതിനിടെ, യു.കെ ആസ്ഥാനമായുള്ള വിർജിൻ അറ്റ്‌ലാന്റിക്കും തെൽ അവിവിലേക്കുള്ള സർവീസ് നിർത്തുന്നതായി പ്രഖ്യാപിച്ചു. ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് ബെൻ ഗുറിയോണിലേക്കുള്ള സർവീസുകൾ പൂർണമായി ഉപേക്ഷിക്കുകയാണെന്ന് തിങ്കളാഴ്ചയാണ് കമ്പനി വ്യക്തമാക്കിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    റമദാൻ പരിപാടികൾക്കായി യുഎഇ 20 മുസ്ലീം പണ്ഡിതർക്ക് ആതിഥേയത്വം വഹിക്കും; കേരളത്തിൽ നിന്ന് അബ്ദുൽഹക്കീം ഫൈസി ആദൃശേരിയും സി.പി. ഉബൈദുല്ല സഖാഫിയും
    18/02/2026
    റമദാൻ മാസത്തിൽ സമയക്രമം പുതുക്കി; ദുബൈ മെട്രോ ഇനി പുലർച്ചെ വരെ
    18/02/2026
    ഓഫറുകളുമായി റമദാനിനെ വരവേറ്റ് അല്‍വഫ ഹൈപര്‍മാര്‍ക്കറ്റ്
    18/02/2026
    ബഹ്‌റൈന്‍ കിരീടാവകാശി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
    18/02/2026
    ജലീൽ മേൽമുറിക്ക് യാത്രയയപ്പ് നൽകി
    18/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version