Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • ഏതൊരു യു.എസ് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍
    • ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    • ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    • യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    • റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പഹൽഗാം ഭീകരാക്രമണത്തിലെ ഞെട്ടിക്കുന്ന അനുഭവങ്ങൾ പങ്കിട്ട് കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/04/2025 India Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- പഹൽഗാം ഭീകരാക്രമണത്തിലെ ഞെട്ടിക്കുന്ന അനുഭവങ്ങൾ വിവരിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. കൺമുന്നിൽ അച്ഛൻ വെടിയേറ്റു മരിച്ചതിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ആരതി വിവരിച്ചത്. ദുരന്തത്തിന് ശേഷം തന്റെ കൂടെ നിന്ന് എല്ലാ സഹായവും ചെയ്ത മുസാഫിർ, സമീർ എന്നിവർ തന്നെ സ്വന്തം അനിയത്തിയെ പോലെ പരിഗണിച്ചുവെന്നും ആരതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    മുസാഫിർ എന്ന ആ പാവം കശ്‌മീരി ഡ്രൈവർ. മറ്റൊരു ഡ്രൈവർ സമീർ. അവർ രണ്ട് പേരും അനിയനും ചേട്ടനും കൊണ്ടുനടക്കുന്നത് പോലെയാണ് എന്നെ നോക്കിയത്. രാത്രി മൂന്ന് മണിവരെ ഞാൻ മോർച്ചറിയുടെ മുന്നിലായിരുന്നു.
    അപ്പോഴൊക്കൊ ഇവരായിരുന്നു കൂടെ, കശ്‌മീരിൽ പോയപ്പോൾ എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടി എന്നാണ് യാത്രയയ്ക്കാൻ എയർപോർട്ടിൽ വന്നപ്പോൾ അവരോട് ഞാൻ പറഞ്ഞത്. അള്ളാഹു അവരെ രക്ഷിക്കട്ടേയെന്നും പറഞ്ഞു”വെന്നും ആരതി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആരതിയുടെ വാക്കുകൾ-
    ഭീകരാക്രമണം നടക്കുമ്പോൾ പഹൽഗാമിൽ നിറയെ വിനോദസഞ്ചാരികളായിരുന്നു. എല്ലാവരും അവിടെ ഒരോ വിനോദ പരിപാടികളിലായിരുന്നു. പെട്ടന്നൊരു ശബ്‌ദം കേട്ടു. എന്താണെന്ന് മനസിലായില്ല. പടക്കം പൊട്ടുകയാണെന്നാണ് തോന്നിയത്. എന്നാൽ പിന്നീട് മനസിലായി ഭീകരാക്രമണം ആണെന്ന്. അച്ഛാ ഇത് ടെററിസ്റ്റ് അറ്റാക്കാണെന്ന് ഞാൻ പറഞ്ഞു. ഒരാൾ ദൂരെ നിന്ന് മേലേക്ക് വെടിവെക്കുന്നതായി കണ്ടു. അപ്പോ ഞാൻ എല്ലാവരെയും നിലത്തേക്ക് കടത്തി. പിന്നാലെ അവിടെ നിന്നും ഓടി. ഓടുന്നതിനിടെ ഞങ്ങളുടെ മുന്നിലേക്ക് ഒരു ഭീകരവാദി വന്നു. എല്ലാവരോടും കിടക്കാൻ ആവശ്യപ്പെട്ടു.

    നോവായി ആദിൽ, വിനോദസഞ്ചാരികളെ രക്ഷിക്കാൻ ഭീകരരുടെ തോക്ക് തട്ടിപ്പറിച്ച് പൊരുതി വീണ കശ്മീരി

    എന്തോ ചോദിക്കുന്നുണ്ട്. പേടിച്ചുമരവിച്ചു കിടക്കുന്നതിനാൽ എന്താണ് ചോദിക്കുന്നതെന്ന് വ്യക്തമാകുന്നില്ല. ചോദിക്കുന്നുണ്ട്, വെടിവെക്കുന്നുണ്ട്. പിന്നെ അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു. സെൻ്റൻസൊന്നും അല്ല ഒരൊറ്റ വാക്കാണ് അവര് ചോദിക്കുന്നത്. കലിമ, അങ്ങനെ എന്തോ ഒരോ വാക്ക് ചോദിച്ചു, മനസിലായില്ല എന്ന് ഹിന്ദിയിൽ മറുപടി കൊടുത്തു. അപ്പോഴേക്കും എൻ്റെ അച്ഛനെ വെടിവെച്ചിരുന്നു. എൻ്റെ തലയിലും തോക്കുകൊണ്ട് കുത്തി. പേടിപ്പിക്കാനോ മറ്റോ ആയിരിക്കും. പക്ഷേ ഒന്നും ചെയ്തില്ല.

    കരളുടഞ്ഞ്, തൊണ്ടയിടറി ഹിമാൻഷി പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽനിന്ന് വിളിച്ചു-ജയ് ഹിന്ദ്

    ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. എനിക്ക് മനസിലായി, അച്ഛൻ ഇനി ഇല്ലാ എന്ന്. എന്റെ മക്കളും കൂടെയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഉപദ്രവിക്കാതെ വിട്ടത്. അങ്ങനെ അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു. ഇങ്ങനെ പലിയടത്ത് നിന്നും എത്തിപ്പെട്ടവർ ഒരിടത്ത് ഒരുമിച്ച് കൂടി. മുക്കാൽ മണിക്കൂറിന് ശേഷം ഫോണിന് സിഗ്നൽ ലഭിക്കാൻ തുടങ്ങി. അപ്പോൾ വേഗം എൻ്റെ ഡ്രൈവറും നാട്ടുകാരനുമായ മുസാഫിറിനെ വിളിച്ചു. അയാളാണ് ബാക്കി എല്ലാവരെയും അറിയിക്കുന്നത്. പിന്നാലെ സൈന്യം ഓടിക്കയറിപ്പോകുന്നത് കണ്ടു. നാട്ടുകാരും സൈന്യത്തോടൊപ്പം സഹായത്തിനായി എത്തിയിരുന്നു.

    എന്റെ അടുത്ത് വന്ന ഭീകരൻ സൈനിക വേഷത്തിൽ അല്ലായിരുന്നു. നാട്ടുകാർ വളരെയധികം സഹായിച്ചു. അവരാണ് റൂമും കാര്യങ്ങളുമെല്ലാം ചെയ്‌തു തന്നത്‌. അമ്മ ഏറ്റവും ഒടുവിലാണ് അച്ഛൻ മരിച്ച കാര്യം അറിഞ്ഞത്. പരിക്കേറ്റു എന്ന് മാത്രമാണ് അമ്മയോട് പറഞ്ഞത്. മുറിയിൽ എത്തുന്നതിന് മുമ്പു തന്നെ ടി.വി കണക്ഷൻ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒന്നും അമ്മ അറിയാതിരിക്കാനാണ് അങ്ങിനെ ചെയ്തതെന്നും ആരതി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arathi Pahalgam
    Latest News
    ഏതൊരു യു.എസ് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍
    23/02/2026
    ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    23/02/2026
    ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    23/02/2026
    യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    23/02/2026
    റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version