അസീർ:-കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് (60) ഖമീസ് മുഷൈത്തിൽ നിര്യാതനായി. ഹൃദയാഘതത്തെ തുടർന്ന് ജർമൻ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ജർമ്മൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അബഹ ബല്ലസ്മറിൽ 20 വർഷമായി പ്രവാസിയായിരുന്ന മുഹമ്മദ് ഒരു മാസം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യ ലൈല. മക്കൾ – അതീജത്ത്, ആമിന ബീവി, ആരിഫ, ഹംസിയ – മരുമക്കൾ നിഷാദ്. മിർസബ് -മാലിക്ക്.
ജർമൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് ഖമിസ് മുശൈത്തിൽ മറവു ചെയ്യുമെന്ന് കെ.എം.സി.സി നേതാക്കളായ ബഷീർ മൂന്നിയൂർ, മൊയ്തീൻ കട്ടുപ്പാറ എന്നിവർ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group