കാസർകോട് – ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണ് കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുന്നതാണ് അധികാരത്തിൽ വന്നാൽ ആ ബിൽ നടപ്പിലാക്കില്ലഎന്ന് എ ഐ സി സി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് പാർലമെന്റ് മണ്ഡലം നേതൃതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കല്ലട മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ പി കെ ഫൈസൽ കൺവീനർ എ ഗോവിന്ദൻ നായർ എൻ എ നെല്ലിക്കുന്ന് എം എൽ എ മുൻമന്ത്രി സി.ടി അഹമ്മദാലി കെ പി കുഞ്ഞിക്കണ്ണൻ എ അബ്ദുറഹിമാൻ ഹക്കീം കുന്നിൽ കെ നീലകണ്ഠൻ ബാലകൃഷ്ണൻ പെരിയ ഹരീഷ് ബി നമ്പ്യാർ നാഷണൽ അബ്ദുള്ള പി എ അഷ്റഫലി പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കോഡിനേറ്റർ അഡ്വ: സൈമൺ അലക്സ് അഡ്വ: എ ഗോവിന്ദൻ നായർ എന്നിവർ സംസാരിച്ചു യുഡിഎഫ് ലോക്സഭ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും നിയോജകമണ്ഡലം യുഡിഎഫ് ഭാരവാഹികളും ആണ് യോഗത്തിൽ പങ്കെടുത്തത്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group