Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 28
    Breaking:
    • ഐഐസി അബുദാബി ടൗൺഹാൾ യോഗം സംഘടിപ്പിച്ചു
    • ഹർത്താലിൽ വലഞ്ഞ് എൻട്രൻസ് പരീക്ഷാ വിദ്യാർത്ഥികൾ; ദേശീയപാത ഉപരോധിച്ചു, വാഹനങ്ങൾ തടഞ്ഞു​
    • ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, 51 പേര്‍ക്ക് പരിക്ക്
    • ഹജ് നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച അഞ്ചു പ്രവാസികള്‍ അറസ്റ്റില്‍
    • അമേരിക്ക ലക്ഷ്യങ്ങൾ നേടിയെടുക്കാത്തതിനാലാണ് ട്രംപ് ചർച്ചകൾക്ക് അഭ്യർത്ഥിക്കുന്നതെന്ന് അറാഖ്ജി​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വഖഫ് ബിൽ പാസായാലും നിയമപരമായി മുന്നോട്ടുനീങ്ങും, മുനമ്പം വിഷയം വഖഫ് ഭേഗതി ബില്ലുമായി കൂട്ടിക്കെട്ടരുത്-മുസ്ലിം ലീഗ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/04/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- വഖഫ് ബില്ലിനെ ശക്തമായി എതിർക്കുമെന്നും എന്നാൽ മുനമ്പം വിഷയത്തെ ഈ ബില്ലുമായി കൂട്ടിക്കെട്ടുന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്നും മുസ്ലിം ലീഗ്. വഖഫ് ഭേദഗതി ബിൽ ഏതെങ്കിലും ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെക്കുന്നതല്ല. തുടക്കത്തിൽ ഇത് മുസ്ലിം സമുദായത്തിന് എതിരെയാണെങ്കിലും വൈകാതെ മറ്റു ന്യൂനപക്ഷങ്ങൾക്ക് എതിരെയും സർക്കാർ നീങ്ങും. ഇക്കാര്യം മനസിലാക്കിയതുകൊണ്ടാണ് മുഴുവൻ മതേതര കക്ഷികളും ബില്ലിനെതിരെ രംഗത്തുവന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദൈവ മാർഗത്തിൽ സ്വന്തം സ്ഥലങ്ങൾ നൽകുന്നതിനെ ഇല്ലാതാക്കുന്ന തീരുമാനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇന്ത്യയിലെ മുഴുവൻ മതേതര കക്ഷികളും ബില്ലിന് എതിരാണ്. നിരവധി വഖഫ് സ്വത്തുക്കൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ട്. ഇത് വളഞ്ഞ വഴിയിലൂടെ പിടിച്ചെടുക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.

    മുനമ്പം കേസ് വഖഫ് ഭേഗതി ബില്ലുമായി കൂട്ടിയോജിപ്പിക്കരുത്. മുനമ്പത്തെ വിഷയം രമ്യമായി പരിഹരിക്കണം എന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. മുനമ്പത്തെ പ്രശ്നം തീർക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ഇതിന് മുഴുവൻ പിന്തുണയും മുസ്ലിം ലീഗ് നൽകും. ഉത്തരേന്ത്യയിലടക്കമുള്ള ഭൂമിയും സ്വത്തുക്കളും പിടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുനമ്പത്തെ വിഷയം പരിഹരിക്കുന്നതിനുള്ള സർക്കാരിന്റെ നീക്കത്തെ മുസ്ലിം ലീഗ് പിന്തുണക്കും. വഖഫ് ബിൽ പാസായാൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിട്ടാണ് വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുന്നത്. എന്നാൽ മുനമ്പത്തെ വിഷയം വഖഫ് ബില്ലുമായി കൂട്ടിക്കെട്ടുന്നത് ബി.ജെ.പിയാണെന്നും സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Panakad Sadiqali Shihab Thangal Pk Kunchalikutty Waqf bill
    Latest News
    ഐഐസി അബുദാബി ടൗൺഹാൾ യോഗം സംഘടിപ്പിച്ചു
    28/04/2026
    ഹർത്താലിൽ വലഞ്ഞ് എൻട്രൻസ് പരീക്ഷാ വിദ്യാർത്ഥികൾ; ദേശീയപാത ഉപരോധിച്ചു, വാഹനങ്ങൾ തടഞ്ഞു​
    28/04/2026
    ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, 51 പേര്‍ക്ക് പരിക്ക്
    28/04/2026
    ഹജ് നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച അഞ്ചു പ്രവാസികള്‍ അറസ്റ്റില്‍
    28/04/2026
    അമേരിക്ക ലക്ഷ്യങ്ങൾ നേടിയെടുക്കാത്തതിനാലാണ് ട്രംപ് ചർച്ചകൾക്ക് അഭ്യർത്ഥിക്കുന്നതെന്ന് അറാഖ്ജി​
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version