ജിദ്ദ: സന്ദർശനവിസയിൽ ജിദ്ദയിൽ എത്തിയ കോഴിക്കോട് ഉള്ളേരി കക്കഞ്ചേരി തട്ടാർകണ്ടി മീത്തൽ പക്കു ജിദ്ദയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. ജിദ്ദ കിംഗ് ഫഫദ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
ഭാര്യ പാത്തുമ്മയ്. മക്കൾ- തെസ്നി (സ്റ്റാഫ് നഴ്സ് ഈസ്റ്റ് ഹോസ്പിറ്റൽ -ജിദ്ദ) തസ്‌ലീമ മുണ്ടോത്ത്, തമീമ പേരാമ്പ്ര,മുഹമ്മദ് സുഹൈൽ, മുഹമ്മദ് അൻഫാൽ. മരുമക്കൾ- ഷാനവാസ് ജിദ്ദ, ഫൈസൽ ദുബായ്, ജൻഷിദ് പേരാമ്പ്ര. മരണാനന്തര കർമ്മങ്ങൾക്കും,മറ്റു സഹായങ്ങൾക്കും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group