ജിദ്ദ: പതിവു പോലെ പുണ്യ റമദാനിലെ അവസാന ഭാഗം വിശുദ്ധ ഹറമില്‍ ചെലവഴിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് റിയാദില്‍ നിന്ന് ജിദ്ദയിലെത്തി. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ സല്‍മാന്‍ രാജാവിനെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു. അല്‍ബാഹ ഗവര്‍ണര്‍ ഡോ. ഹുസാം ബിന്‍ സൗദ് രാജകുമാരന്‍, രാജാവിന്റെ ഉപദേഷ്ടാവ് ഡോ. അബ്ദുല്‍ അസീസ് ബിന്‍ സത്താം രാജകുമാരന്‍, സല്‍മാന്‍ രാജാവിന്റെ പുത്രന്‍ റാകാന്‍ രാജകുമാരന്‍ തുടങ്ങി നിരവധി ഉന്നതരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജാവിനെ അനുഗമിച്ച് ജിദ്ദയിലെത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group