മക്ക- ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപക നേതാവും മുൻ എം.പിയുമായ മർഹും ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ മകളും നാഷണൽ വുമൺസ് ലീഗ് അഖിലേന്ത്യാ പ്രസിഡൻ്റുമായ തസ്നീം ഷാജഹാന് മക്കയിൽ സ്വീകരണം നൽകി. ഉംറ നിർവഹിക്കാനെത്തിയ തസ്നീം ഷാജഹാന് ഐ.എം.സി.സി നാഷണൽ കമ്മിറ്റിയാണ് സ്വീകരണം നൽകിയത്.
ഐ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് തൈപ്പറമ്പിൽ എസ്. സജിമോൻ ഉപഹാരം നൽകി. മക്ക കമ്മിറ്റി പ്രസിഡൻ്റ് ഷബീർ കൊല്ലം, സലീം, ഷാജഹാൻ, റിയാസ് എറണാകുളം തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group