ദുബായ്: മദ്യലഹരിയില്‍ പോലീസുകാരെ കൈയേറ്റം ചെയ്ത ഗൾഫിലെ പ്രമുഖ സീരിയല്‍ നടിക്കെതിരായ കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ക്രിമിനല്‍ കോടതിക്ക് കൈമാറി. ദുബായ് പൊലീസ് നടപടികൾക്കെതിരെ സോഷ്യല്‍ മീഡിയയിൽ നടി ആരോപണങ്ങളുന്നയിച്ചിരുന്നു. പൊതുസ്ഥലത്തു വെച്ച് മദ്യലഹരിയില്‍ കുഴപ്പങ്ങളുണ്ടാക്കുകയും ഔദ്യോഗിക ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെ പോലീസിനെ അസഭ്യം പറഞ്ഞതിനും ശാരീരികമായി കൈയേറ്റം ചെയ്തതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. നടിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയതായി ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group