റിയാദ് -31 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാമിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗവും , പത്തനംതിട്ട കോന്നി സ്വദേശിയുമായ മോഹനന് യൂണിറ്റ് നേതൃത്വത്തിൽ യാത്രയപ്പ് നൽകി.
യൂണിറ്റ് സെക്രട്ടറി ഉമ്മർ സ്വാഗതം പറഞ്ഞ യോഗത്തിനു പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു.
കേളി ദവാദ്മി രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയിൽ, രക്ഷാധികാരി സമിതി അംഗങ്ങളായ ബിനു, മുജീബ്,
യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ മോഹനൻ, ലിനീഷ്, ഗിരീഷ്
ദവാദ്മി ആയിഷ ടെക്സ്സ്റ്റെയിൽസ് മാനേജർ മുസ്തഫ എന്നിവർ സംസാരിച്ചു..
യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഉമ്മർ നൽകി ആദരിച്ചു. യാത്രയയപ്പിന് മോഹനൻ നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group