ആലപ്പുഴ: വീടിനു തീപിടിച്ച് വയോധിക ദമ്പതികൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്.
വീടിന് എങ്ങനെ തീപിടിച്ചു എന്നതിനെ കുറിച്ച് വ്യക്തമല്ല. ഇവരോടൊപ്പം താമസിച്ച മകനെ കാണാനില്ല. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.
അയൽവാസികളുടെയടക്കം മൊഴിയെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group