Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ‘വൗ മോം’ ഗ്രാൻഡ് ഫിനാലെ: റഹീന ഹക്കീമിന് കിരീടം, അമ്മമാരുടെ താരോത്സവം
    • ജംറയില്‍ ആഞ്ഞെറിഞ്ഞ് വിദേശ തീര്‍ഥാടകന്‍
    • ഹജിനിടെ ഹൃദയാഘാതം, യുവ സംരംഭകൻ സിൽവാൻ ഷുഹൈബ് നിര്യാതനായി
    • കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി
    • വഴിക്കടവിലെ പത്താംക്ലാസ്സുകാരന്റെ ഷോക്കേറ്റ് മരണം; പന്നിക്കെണിക്കായി അനീഷും കുഞ്ഞിമുഹമ്മദും തോട്ടി ഉപയോഗിച്ച് മോഷ്ടിച്ച വൈദ്യുത വയറില്‍ നിന്നും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    ശൈത്യകാലത്തെ ആഘോഷമാക്കി കിയ റിയാദ് വിന്റർ ഫെസ്റ്റ് 2024

    VaheedBy Vaheed29/12/2024 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കിയ റിയാദ് വിന്റർ ഫെസ്റ്റ് 2024 എം കെ ഫുഡ്‌സ് ഡയറക്ടര്‍ റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്ക് നിവാസികളുടെ കൂട്ടായ്മ കൊടുങ്ങല്ലൂര്‍ എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ റിയാദ് (കിയ റിയാദ് ) വിന്റർ ഫെസ്റ്റ് 2024 സീസണ്‍ 2 എന്ന പേരില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. സുവൈദി ഖഅസര്‍ മാളിന് എതിര്‍വശമുള്ള ഇസ്തറഹയില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. ലൈവ് ആയി സ്വയം ഭക്ഷണം പാകം ചെയ്ത് വിവിധതരം ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയും തീകൂട്ടി തണുപ്പിനെ പ്രതിരോധിച്ചും കിയ റിയാദ് പ്രവര്‍ത്തകര്‍ ആഘോഷരാവ് അവിസ്മരണിയമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാംസ്കാരിക പരിപാടി എം കെ ഫുഡ്‌സ് ഡയറക്ടര്‍മാരില്‍ ഒരാളായ റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ യഹിയ കൊടുങ്ങല്ലൂര്‍, സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട്, തൃശ്ശൂര്‍ ജില്ലയിലെ വിവിധ കൂട്ടായ്മ പ്രതിനിധികാളായ കൃഷ്ണകുമാര്‍ (സൗഹൃദ വേദി), രാധാകൃഷ്ണന്‍ കലവൂര്‍( ത്രിശ്ശൂര്‍ കൂട്ടായ്മ), നാസര്‍ വലപ്പാട് (വലപ്പാട് ചാരിറ്റി കൂട്ടായ്മ), ഷാനവാസ് പുന്നിലത്ത്, അഫ്സല്‍, ആഷിക്, എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സൈഫ് റഹ്മാന്‍ സ്വാഗതവും പ്രോഗ്രാം കണവിനര്‍ മുസ്തഫ പുന്നിലത്ത് നന്ദിയും പറഞ്ഞു.

    ജിജോ ജോണിന്‍റെ നേതൃത്വത്തില്‍ നടന്ന സംഗീത വിരുന്ന് ചടങ്ങിന് കൊഴുപ്പേകി. സിയാമുദ്ധീന്‍ അവതരിപ്പിച്ച ഫയര്‍ ഡാന്‍സ്, വിവിധ ഗെയിംമുകള്‍, ദാറുല്‍ ഹുദ സംഗീത ആല്‍ബം പ്രദര്‍ശനം എന്നിവ ചടങ്ങിന് കൊഴുപ്പേകി. വിന്റർ ഫെസ്റ്റില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ക്രിസ്തുമസ് പുതുവത്സര ഗിഫ്റ്റ് നല്‍കി. കുട്ടികള്‍ക്കായി പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടികള്‍ക്ക് ജാവേദ്, ഷുക്കൂര്‍, തല്‍ഹത്ത്, റോഷന്‍, പ്രശാന്ത്‌, ലോജിത്, ഷിഹാബ്, ജലാല്‍, രാജേഷ്‌, നിസാര്‍ ബാബു , ഷാജി കൊടുങ്ങല്ലൂര്‍, ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ‘വൗ മോം’ ഗ്രാൻഡ് ഫിനാലെ: റഹീന ഹക്കീമിന് കിരീടം, അമ്മമാരുടെ താരോത്സവം
    08/06/2025
    ജംറയില്‍ ആഞ്ഞെറിഞ്ഞ് വിദേശ തീര്‍ഥാടകന്‍
    08/06/2025
    ഹജിനിടെ ഹൃദയാഘാതം, യുവ സംരംഭകൻ സിൽവാൻ ഷുഹൈബ് നിര്യാതനായി
    08/06/2025
    കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി
    08/06/2025
    വഴിക്കടവിലെ പത്താംക്ലാസ്സുകാരന്റെ ഷോക്കേറ്റ് മരണം; പന്നിക്കെണിക്കായി അനീഷും കുഞ്ഞിമുഹമ്മദും തോട്ടി ഉപയോഗിച്ച് മോഷ്ടിച്ച വൈദ്യുത വയറില്‍ നിന്നും
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version