റിയാദ്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദിന്റെ കീഴിലുള്ള രിസാലത്തുൽ ഇസ്ലാം മദ്‌റസയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പോർട്ടീവ് 2024 സംഘാടക മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 320 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്ന് കാറ്റഗറിയിൽ നടന്ന മത്സരത്തിൽ റെഡ് ഹൗസ്, ഗ്രീൻഹൗസ്, ബ്ലൂഹൗസ്, എലോ ഹൗസ് എന്നിങ്ങനെ ഗ്രൂപ്പുകൾ തിരിച്ചാണ് മത്സരം നടത്തിയത്.
പതിറ്റാണ്ടുകളായി റിയാദിൽ പ്രവർത്തിച്ചു വരുന്ന രിസാലത്തുൽ ഇസ്ലാം മദ്‌റസയിലെ വിദ്യർത്ഥികളുടെ
പാഠ്യേതര കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുവാനുള്ള വിവിധ പദ്ധതികളിൽ ഒന്നായിരുന്നു സ്പോർട്ടീവ് 2024.
ആൺകുട്ടികളുടെ സെഷനിൽ 137 പോയിന്റ് നേടി ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനവും,
125 പോയിന്റ് നേടി ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും, 100 പോയിന്റ് നേടി എലോ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ സെഷനിൽ 176 പോയിന്റ് നേടി ബ്ലൂ ഹൗസ് ഒന്നാം സ്ഥാനത്തും
116 പോയിന്റ് നേടിറെഡ് ഹൗസ് രണ്ടാം സ്ഥാനത്തും 78 പോയിന്റ് നേടി എലോ ഹൗസും മൂന്നാം സ്ഥാനത്തും എത്തി.