Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 22
    Breaking:
    • എംബാമിങ് നടപടികൾ പൂര്‍ത്തിയായി; വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
    • ​ഗാസയിൽ പട്ടിണി രൂക്ഷമാകുന്നു; കുട്ടികൾ അടക്കം മരിച്ചത് 15 പേർ
    • അർജന്റീന ടീം കേരളത്തിൽ കളിക്കും, ചർച്ചകൾ തുടരുന്നു; വീണ്ടും പ്രതീക്ഷ നൽകി ടീം മാർക്കറ്റിം​ഗ് മേധാവി
    • തന്റെ ചോദ്യത്തിനുള്ള മറുപടി വിഎസിനെ മുസ്ലിം വിരുദ്ധനാക്കാന്‍ പ്രചരിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് എംസിഎ നാസര്‍
    • അതുല്യയുടെ മരണം; കൂടുതൽ അന്വേഷണം പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    പാർലമെന്റിൽ നാടകീയ രംഗങ്ങൾ, രാഹുൽ തള്ളിയെന്ന് ബി.ജെ.പി, ഖർഗെക്ക് പരിക്ക്, ബി.ജെ.പി എം.പി താഴെ വീണു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/12/2024 Latest India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി: പാർലമെൻ്റിൽ ഇന്ന് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പരസ്പരം ആരോപണം ഉന്നയിച്ച് ബി.ജെ.പിയും കോൺഗ്രസും. ബി.ജെ.പി എം.പിമാരുടെ പ്രതിഷേധത്തിനിടെ താഴെ വീണ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് പരിക്കേറ്റു. ഉന്തിലും തള്ളിലും ബി.ജെ.പി എം.പി പ്രതാപ് ചന്ദ്ര സാരംഗിക്കും വീണു പരിക്കേറ്റു. പരിക്കേറ്റതിനെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തിനിടെ, പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് ബി.ജെ.പിയും കോൺഗ്രസും വീഡിയോ പങ്കുവെച്ചു. താഴെ വീണ സാരം​ഗിയുടെ അടുത്തേക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പോകുന്ന വീഡിയോ പങ്കുവെച്ച് ബി.ജെ.പി രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വാക്കുകൾ പ്രയോഗിച്ചു. രാഹുൽ ഗാന്ധിക്ക് അഹങ്കാരമെന്നാണ് ബി.ജെ.പി ആരോപിച്ചത്. എന്നാൽ തങ്ങളുടെ എം.പിമാരെ പാർലമെന്റിൽ പ്രവേശിക്കുന്നതിൽനിന്ന് ബി.ജെ.പി തടയുകയാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

    ദലിത് ഐക്കണും ഭരണഘടനാ ശില്പിയുമായ ബി.ആർ അംബേദ്കറെ അപമാനിച്ചുവെന്നാരോപിച്ചാണ് പാർലമെന്റിൽ പ്രതിഷേധം നടക്കുന്നത്. ചൊവ്വാഴ്ച ഭരണഘടനാ ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ഇന്ന് രാവിലെ ഇരുപക്ഷവും പാർലമെൻ്റ് വളപ്പിൽ പ്രതിഷേധ മാർച്ച് നടത്തി. ഒരു ഘട്ടത്തിൽ, ബി.ജെ.പിയുടെയും പ്രതിപക്ഷത്തിൻ്റെയും എംപിമാർ മകർ ദ്വാരിൽ മുഖാമുഖം വരികയും പരസ്പരം ആക്രോശിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    Odisha BJP MP Pratap Sarangi sustained injuries, when Rahul Gandhi pushed another MP, causing him to fall on Sarangi.
    The sheer nonchalance and arrogance of Gandhi scion is for all to see. Congress leadership is now restoring to physical assaults… pic.twitter.com/62EQ8xQoqa

    — Amit Malviya (@amitmalviya) December 19, 2024

    അതേസമയം, മുകേഷ് രാജ്പുത്ത് എം.പിയെ രാഹുൽ ഗാന്ധി തള്ളിയതിനെ തുടർന്ന് തന്റെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് ബി.ജെ.പി എം.പി സാരംഗി ആരോപിച്ചു. കേന്ദ്രമന്ത്രിയും ബി.ജെ.പി എംപിയുമായ ഭൂപേന്ദർ യാദവ് പങ്കിട്ട ഒരു വീഡിയോയിൽ, ബി.ജെ.പി എംപി നിഷികാന്ത് ദുബെ രാഹുൽ ഗാന്ധിയോട് തനിക്ക് നാണമില്ലേയെന്നും താങ്കളൊരു ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്നും കേൾക്കാം. ബിജെപി എംപിമാർ തന്നെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പാർലമെൻ്റ് മന്ദിരത്തിലേക്ക് കടത്തിവിട്ടില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

    കോൺഗ്രസിനെതിരെ പ്രതിഷേധിക്കുന്ന ബി.ജെ.പി അംഗങ്ങളുമായി പ്രതിപക്ഷ എം.പിമാർ ഒരു ഘട്ടത്തിൽ കൊമ്പു കോർക്കുകയും ചെയ്തു. പാർട്ടി എം.പി പ്രിയങ്ക ഗാന്ധി വധേരയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുദ്രാവാക്യം വിളിക്കുന്ന വീഡിയോ കോൺഗ്രസ് പോസ്റ്റ് ചെയ്തു. കോൺഗ്രസ് എംപിമാർ പാർലമെൻ്റ് മന്ദിരത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ അവരെ തടയുന്നതും വീഡിയോയിൽ കാണാം.

    “കയ്യിൽ വടിയുമായി ബി.ജെ.പി എം.പിമാർ പ്രതിപക്ഷ എം.പിമാരെ പാർലമെൻ്റിൽ പ്രവേശിക്കുന്നത് തടഞ്ഞുവെന്നും മല്ലികാർജുൻ ഖാർഗെയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് വനിതാ എംപിമാരെയും ഇവർ ഉന്തുകയും തള്ളുകയും ചെയ്തുവെന്നും കോൺഗ്രസ് ആരോപിച്ചു. ഇത് ഗുണ്ടായിസമാണ്, ജനാധിപത്യ ക്ഷേത്രത്തിലെ ബിജെപിയുടെ ഏകാധിപത്യമാണ്. ഇത് വെച്ചുപൊറുപ്പിക്കില്ല,” കോൺഗ്രസ് പോസ്റ്റിൽ പറഞ്ഞു.

    ബി.ജെ.പി എം.പിമാർ തന്നെ മകർദ്വാറിന് സമീപം തള്ളിയതായി ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിൽ ഖാർഗെ ആരോപിച്ചു. “അതിനുശേഷം, എൻ്റെ ബാലൻസ് നഷ്ടപ്പെട്ടു, മകർദ്വാറിന് മുന്നിൽ നിലത്ത് ഇരിക്കാൻ ഞാൻ നിർബന്ധിതനായി. ഇതിനകം ശസ്ത്രക്രിയയ്ക്ക് വിധേയനായ എൻ്റെ കാൽമുട്ടുകൾക്ക് പരിക്കേറ്റു,” അദ്ദേഹം പറഞ്ഞു.

    “പിന്നീട്, കോൺഗ്രസ് എം.പിമാർ ഒരു കസേര കൊണ്ടുവന്നു, എന്നെ അതിൽ ഇരുത്തി. വളരെ പ്രയാസപ്പെട്ട് എൻ്റെ സഹപ്രവർത്തകരുടെ പിന്തുണയോടെ, ഞാൻ രാവിലെ 11 മണിക്ക് സഭയിലേക്ക് തിരിച്ചു. ഈ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. വ്യക്തിപരമായി എന്നെ മാത്രമല്ല, പ്രതിപക്ഷ നേതാവിനും രാജ്യസഭാ നേതാവിനും കോൺഗ്രസ് അധ്യക്ഷനും നേരെയുള്ള ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP BR Ambedkar Congress
    Latest News
    എംബാമിങ് നടപടികൾ പൂര്‍ത്തിയായി; വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
    22/07/2025
    ​ഗാസയിൽ പട്ടിണി രൂക്ഷമാകുന്നു; കുട്ടികൾ അടക്കം മരിച്ചത് 15 പേർ
    22/07/2025
    അർജന്റീന ടീം കേരളത്തിൽ കളിക്കും, ചർച്ചകൾ തുടരുന്നു; വീണ്ടും പ്രതീക്ഷ നൽകി ടീം മാർക്കറ്റിം​ഗ് മേധാവി
    22/07/2025
    തന്റെ ചോദ്യത്തിനുള്ള മറുപടി വിഎസിനെ മുസ്ലിം വിരുദ്ധനാക്കാന്‍ പ്രചരിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് എംസിഎ നാസര്‍
    22/07/2025
    അതുല്യയുടെ മരണം; കൂടുതൽ അന്വേഷണം പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം
    22/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version