Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    • ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    • സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    • ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    • ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ല – യു.എസ് വൈസ് പ്രസിഡന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    സൗദി ലോകകപ്പ് ചരിത്രത്തിലിടം പിടിക്കും; സംഘാടനത്തിന് സുപ്രീം അതോറിറ്റി പ്രഖ്യാപിച്ച് കിരീടാവകാശി, പാസ്പോർട്ടുകളിൽ ‘വെൽക്കം സൗദി’

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/12/2024 Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    2034 ലോകകപ്പ് സംഘാടന ചുമതല സൗദി അറേബ്യക്ക് ലഭിച്ചതോടനുബന്ധിച്ച് സ്‌പോര്‍ട്‌സ് മന്ത്രാലയവുമായി സഹകരിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് ലോകത്തിന് സ്വാഗതം (വെല്‍കം വേള്‍ഡ്) എന്ന ശീര്‍ഷത്തില്‍ പുറത്തിറക്കിയ പ്രത്യേക സീല്‍ യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ പതിച്ച നിലയില്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ചരിത്രത്തില്‍ ഇന്നുവരെ ദര്‍ശിക്കാത്ത തരത്തിൽ ഏറ്റവും ഭംഗിയായും വിജയകരമായും 2034 ഫിഫ വേള്‍ഡ് കപ്പ് സംഘാടനത്തിന് സുപ്രീം അതോറിറ്റി സ്ഥാപിച്ചതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം സൗദി അറേബ്യക്ക് നല്‍കുന്ന ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെ ലോകകപ്പ് സംഘാടനത്തിന് സുപ്രീം അതോറിറ്റി സ്ഥാപിച്ച് കിരീടാവകാശി ഉത്തരവിട്ടു.

    കിരീടാവകാശി അധ്യക്ഷത വഹിക്കുന്ന സുപ്രീം അതോറിറ്റിയില്‍ സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും സാമ്പത്തിക, വികസന സമിതി അംഗവുമായ മുഹമ്മദ് ആലുശൈഖ്, മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍, ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ, മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാഹ്ജി, ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ്, ആരോഗ്യ മന്ത്രി എന്‍ജിനീയര്‍ ഫഹദ് അല്‍ജലാജില്‍, സഹമന്ത്രിയും ഡെവലപ്‌മെന്റ് അതോറിറ്റീസ് സപ്പോര്‍ട്ട് സെന്റര്‍ ചെയര്‍മാനുമായ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍, ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ്, സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാന്‍, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഡോ. ഫഹദ് അല്‍തൂനിസി, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് തറാബ്‌സൂനി, സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസിര്‍ അല്‍മിസ്ഹല്‍ എന്നിവര്‍ അംഗങ്ങളാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാജ്യത്തിന്റെ മഹത്തായ ശേഷികളും സൗദി ജനതയുടെ ഊര്‍ജവും ഉയര്‍ന്ന നിശ്ചയദാര്‍ഢ്യവും പ്രയോജനപ്പെടുത്തി ലോകമെമ്പാടും ഫുട്‌ബോള്‍ കളി വികസിപ്പിക്കാനും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി പറഞ്ഞു. സൗദി ജനതയുടെ ഊര്‍ജത്തിന്റെയും ഉയര്‍ന്ന നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തില്‍ സൗദി അറേബ്യ വിജയം കൈവരിച്ചതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

    അതിനിടെ, 2034 ലോകകപ്പ് സംഘാടന ചുമതല സൗദി അറേബ്യക്ക് ലഭിച്ചതോടനുബന്ധിച്ച് സ്‌പോര്‍ട്‌സ് മന്ത്രാലയവുമായി സഹകരിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് പ്രത്യേക സീല്‍ പുറത്തിറക്കി. ലോകത്തിന് സ്വാഗതം (വെല്‍കം വേള്‍ഡ്) എന്ന ശീര്‍ഷത്തിലുള്ള സീല്‍ ആണ് യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ ജവാസാത്ത് പതിക്കുന്നത്. എയര്‍പോര്‍ട്ടുകളും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും അടക്കമുള്ള അന്താരാഷ്ട്ര അതിര്‍ത്തി പ്രവേശന കവാടങ്ങളിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ പുതിയ സീല്‍ പതിക്കുന്നു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    24/06/2025
    ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    24/06/2025
    സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    24/06/2025
    ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    24/06/2025
    ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ല – യു.എസ് വൈസ് പ്രസിഡന്റ്
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version