വേങ്ങര: 2025 ലെ വിശുദ്ധ ഹജിൽ പങ്കെടുക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തിരം പോകുന്ന തീർത്ഥാടകർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഹജ് സാങ്കേതിക പഠന പരിശീലന ക്ലാസുകൾ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. വേങ്ങര മണ്ഡലത്തിലെ ഹാജിമാർക്കുള്ള ഹജ് പരിശീലനം തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ അരങ്ങേറി. ഡോ: ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ് കമ്മിറ്റി മുൻ അംഗം ഉസ്താദ് കെ.എം മുഹമ്മദ് ഖാസിം കോയ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഹജ് വേളയിലും അല്ലാത്തപ്പോഴും നടത്തുന്ന ഹൃദയമറിഞ്ഞ പ്രാർത്ഥനകളിൽ സ്വന്തത്തിനും കുടുംബത്തിനും എന്ന പോലെ സ്വന്തം നാടിനും സമുദായത്തിനും വേണ്ടി പ്രത്യേകം പ്രാര്ഥിക്കണമെന്ന് ഖാസിം കോയ തീർത്ഥാടകരെ ഓർമപ്പെടുത്തി. ഹജ് കമ്മിറ്റി ട്രെയിനിങ് ഫാക്കൽറ്റി സലീം മാസ്റ്റർ കാസർഗോഡ് സാങ്കേതിക ക്ലാസ് കൈകാര്യം ചെയ്തു. മുൻസിപ്പൽ കൗൺസിലർ മണ്ഡലം ട്രെയിനിങ് ഓർഗനൈസർ പി. പി.എം മുസ്തഫ , ട്രെയിനർമാരായ ചാലിൽ മുസ്തഫ, മുജീബ് പൂഞ്ചീരി,അബ്ദുള്ള മാസ്റ്റർ ,സിദ്ധീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.