പെരിന്തൽമണ്ണ- മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്ന കേസിൽ വാഹനാപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാല ഭാസ്കറിന്റെ ഡ്രൈവർ അറസ്റ്റിൽ. ബാലഭാസ്കർ വാഹനാപകടത്തിൽ മരിച്ച സമയത്ത് വാഹനം ഓടിച്ച അർജുനാണ് ഇന്ന് പിടിയിലായത്. പതിനെട്ട് പേരാണ് പെരിന്തൽമണ്ണയിൽ സ്വർണ്ണം കടത്തിയ കേസിൽ പ്രതികളായുള്ളത്. ഇതിൽ 13 പേരാണ് നിലവിൽ പിടിയിലായത്.
അർജുൻ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാൾ ബാലഭാസ്കറിന്റെ മരണത്തിന് ശേഷം നിരവധി കേസുകളിൽ പ്രതിയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group