കൊച്ചി: വിനോദ സഞ്ചാരത്തിനെത്തിയ വിദേശി കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. അയർലൻഡ് പൗരനായ ഹോളെവെൻകോയെ(74) ആണ് ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ മരിച്ചത്.
കേരളത്തിലെ പല സ്ഥലങ്ങളിലും സഞ്ചരിച്ച ഇദ്ദേഹം പത്തുദിവസം മുമ്പാണ് കൊച്ചിയിലെത്തിയതെന്നാണ് വിവരം. ഇതിനിടെ പനി ബാധിക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ശനിയാഴ്ചയാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group