റിയാദ്: കൊല്ലം സ്വദേശി അനിൽ നടരാജൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശിയായ പരേതരായ നടരാജന്റേയും സതീദേവിയുടേയും മകന് തേജസ്സില്‍ അനില്‍ നടരാജനാണ് (57) മരിച്ചത്. റിയാദില്‍ നിന്നും 500 കിലോമീറ്റര്‍ അകലെ റഫാഇല്ജംശിൽ ജോലിക്കിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ റഫാഇ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
റിയാദില്‍ ഇലക്ട്രിക്കല്‍ പ്ലംബിംഗ് ജോലികള്‍ ചെയ്ത് വരികയായിരുന്ന അനിലിന് കഴിഞ്ഞ പത്ത് ദിവസമായി സ്പോണ്‍സറുടെ റഫാഇയിലുള്ള വീട്ടിലായിരുന്നു. ജോലി. ഭാര്യ അനിത, ഏകമകള്‍ അശ്വതി.
റഫാഇ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന് ആവശ്യമായ നടപടികള്‍ക്ക് ദവാദ്മി കേളി യൂണിറ്റും കേളി കേന്ദ്ര ജീവകാരുണ്യകമ്മറ്റിയുടെ നേതൃത്വത്തില്‍ മുസാഹ്മിയ ഏരിയ പ്രവര്‍ത്തകരും റഫാ ജംഷിയിലെ സാമൂഹിക പ്രവര്ത്തകന് സലീം കൂട്ടായിയും രംഗത്തുണ്ട്.