റിയാദ് – ഇന്ത്യക്കാരനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്പിച്ച് പണം പിടിച്ചുപറിച്ച് രക്ഷപ്പെട്ട പാക്കിസ്ഥാനി യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പ്രതി ഇന്ത്യക്കാരനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സൈബര്‍ ക്രൈം വിരുദ്ധ നിയമം ലംഘിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ശ്രമങ്ങള്‍ തുടരുന്നതായും റിയാദ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group