ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടന് സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സംഭവം നടന്ന് എട്ടുവർഷത്തിന് ശേഷമാണ് പരാതിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്.
ഹേമ കമ്മിറ്റി റിപോർട്ടിൽ ഹൈകോടതി ഇടപെട്ടതോടെയാണ് വിവരങ്ങൾ പുറത്തുവന്നതെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചെങ്കിലും പരാതിക്കാരി ഹേമ കമ്മിറ്റിക്ക് മുമ്പിൽ പോയല്ലെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഹരജി പരിഗണിച്ചപ്പോൾ തൊണ്ടവേദനയെ തുടർന്ന് കേസിലെ വാദം മാറ്റണമെന്ന് നടന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം മാനിച്ച് കേസ് മാറ്റുകയായായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group