Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • ജിദ്ദയില്‍ കാര്‍ അപകടത്തില്‍ വയനാട് സ്വദേശി മരിച്ചു
    • ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിന് തെളിവില്ല;നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ തെളിവില്ലെന്ന് പൊലീസ്
    • രാജ്യത്തെ നശിപ്പിച്ചതില്‍ ഒന്നാം പ്രതി ‘മുസല്‍മാനായ’ നെഹ്‌റു; വിദ്വേഷ പരാമര്‍ശം നടത്തി മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.സി ജോര്‍ജ്
    • ഹാജിമാർക്ക് കെ.എം.സി.സി നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തത് – അഡ്വ.എസ് മുഹമ്മദ്‌
    • ഖൈബര്‍ ഷെകന്‍ മിസൈലുകളുടെ പ്രഹരശേഷി ഇസ്രായിലിനെയും അമേരിക്കയെയും പിന്തിരിപ്പിച്ചെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    മുനമ്പം: ബിഷപ്പ് ഹൗസിൽ നിർണായക കൂടിക്കാഴ്ച; ലീഗ് നേതാക്കളുടെ വരവിൽ ഒത്തിരി സന്തോഷം, പരിഹരിക്കുമെന്ന് ബിഷപ്പ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌18/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ ലത്തീൻ മെത്രാൻ സമിതിയുമായി നിർണായക കൂടിക്കാഴ്ച നടത്തി. ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളാണ് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തിയത്.

    വാരാപ്പുഴ അതിരൂപതാ ആസ്ഥാനത്ത് നടന്ന ചർച്ചയിൽ മുനമ്പത്തെ ഭൂ സംരക്ഷണ സമര സമിതിയുടെ പ്രതിനിധികളും പങ്കാളികളായി. ലത്തീൻ സഭയുടെ എല്ലാ ബിഷപ്പുമാരും വാരാപ്പുഴയിലെ സഭാ ആസ്ഥാനത്തെത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലീഗ് നേതാക്കൾ വന്ന് ചർച്ച ചെയ്തതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത് മാനുഷിക പ്രശ്‌നമാണ്. പരിഹരിക്കാനാകുമെന്ന പ്രതീക്ഷയാണ് ഞങ്ങൾക്കുള്ളതെന്നും അതിന് സർക്കാറിന്റെ നേതൃത്വത്തിലുള്ള ചർച്ചയ്ക്കായി കാത്തിരിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.

    പ്രശ്‌നം രമ്യമായി പരിഹരിക്കാൻ സാധിക്കുമെന്നും സർക്കാറുമായുള്ള ചർച്ചയിൽ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താമെന്നും ഇപ്പോൾ അനാവശ്യ ചോദ്യങ്ങളിലൂടെ രംഗം വഷളാക്കരുതെന്നും പ്രതീക്ഷയോടെയാണ് ഞങ്ങളെല്ലാം മുന്നോട്ടു പോകുന്നതെന്നും ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മാധ്യമങ്ങളോട് പ്രതികരിച്ചു.

    അതിനിടെ, പാലക്കാട് ഉപതെരഞ്ഞെടുപ്പിനു ശേഷം 22-ന് മുനമ്പം വിഷയം ചർച്ചചെയ്യുന്നതിനുള്ള ഉന്നതതല യോഗം വിളിച്ചതായി സർക്കാർ അറിയിച്ചു. വിഷയത്തിലെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സർക്കാർ പ്രായോഗിക പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി രാജീവ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

    മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ ലീഗ് മുൻകയ്യെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി നേരത്തെ അറിയിച്ചിരുന്നു. പാണക്കാട് സാദിഖലി തങ്ങൾ ബിഷപ്പുമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയാണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ഇടക്കുള്ള കൂടിക്കാഴ്ച.

    മുനമ്പത്തെ താമസക്കാരെ കുടിയിറക്കരുതെന്ന നിലപാടാണ് എല്ലാ മുസ്‌ലിം സംഘടനകൾക്കുമുള്ളത്. മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയ ചേരിതിരിവിന് ഒരു കൂട്ടർ ശ്രമിക്കുകയാണെന്നും സർക്കാർ തീരുമാനം വൈകുന്നത് വലിയ വില നൽകാൻ ഇടയാക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    discussions at Bishop's House iuml leaders Munambam issue
    Latest News
    ജിദ്ദയില്‍ കാര്‍ അപകടത്തില്‍ വയനാട് സ്വദേശി മരിച്ചു
    25/06/2025
    ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിന് തെളിവില്ല;നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ തെളിവില്ലെന്ന് പൊലീസ്
    25/06/2025
    രാജ്യത്തെ നശിപ്പിച്ചതില്‍ ഒന്നാം പ്രതി ‘മുസല്‍മാനായ’ നെഹ്‌റു; വിദ്വേഷ പരാമര്‍ശം നടത്തി മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.സി ജോര്‍ജ്
    25/06/2025
    ഹാജിമാർക്ക് കെ.എം.സി.സി നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തത് – അഡ്വ.എസ് മുഹമ്മദ്‌
    25/06/2025
    ഖൈബര്‍ ഷെകന്‍ മിസൈലുകളുടെ പ്രഹരശേഷി ഇസ്രായിലിനെയും അമേരിക്കയെയും പിന്തിരിപ്പിച്ചെന്ന് ഇറാന്‍
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version