കൊച്ചി: എരൂർ മാത്തൂർ പാലത്തിലെ കൈവരിയിൽ ബൈക്ക് ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂർ സ്വദേശി ശിവന്റെ മകളും കോൾ സെന്ററിലെ ജീവനക്കാരിയുമായ നിവേദിത (21), കൊല്ലം പള്ളിമൺ വെളിച്ചിക്കാല സുബിൻ ഭവനത്തിൽ സുനിലിന്റെ മകനും മാത്തൂരിനടുത്ത കോഫി ഷോപ്പിലെ ജീവനക്കാരനുമായ സുബിൻ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം.
ഇരുവരും സഞ്ചരിച്ച ബൈക്ക് തൃപ്പൂണിത്തുറ മാത്തൂർ പാലത്തിന് മുകളിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group