ജിദ്ദ- മെക്7 ഹെൽത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ച് ഉദ്ഘാടനം മെക് 7 സൗദി ചിഫ് കോർഡിനേറ്റർ മുസ്തഫ മാസ്റ്റർ നിർവവിച്ചു. ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ച കൊണ്ടോട്ടി തുറക്കൽ സ്വദേശിയായ ക്യാപ്റ്റൻ സലാഹുദ്ദീൻ ആരംഭിച്ച മെക്7 വ്യായാമ പദ്ധതി ലോകമാകെ വൻ വളർച്ച രേഖപ്പെടുത്തുന്നുണ്ട്.
20 മുതൽ 23 മിനിറ്റുകൾക്കക്കം ശരീരത്തിന്റെ കാൽപ്പാദം മുതൽ തലവരെ 1750 ൽ പരം ബാഹ്യ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഈ വ്യായാമ മൊഡ്യൂൾ ഏഴ് വ്യത്യസ്ത എക്സൈസ് ചേരുവകളായ എയറോബിക് എക്സസൈസ്,ലളിത വ്യായാമം ,ദീർഘശ്വാസ വ്യായാമം, ഫെയ്സ് മസാജ് എന്നിവ അടങ്ങിയതാണ് മെക്7. ഏത് പ്രായക്കാർക്കും അനായാസം ചെയ്യാൻ കഴിയുന്ന ഈ പ്രഭാത വ്യായാമ സ്കീമിന് ഇന്ന് നാട്ടിലും വിദേശത്തുമായി 580 ൽ പരം ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു.
ജി.സി.സിയിലെ ആദ്യ യൂണിറ്റായ ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് 2023 നവംമ്പർ 27 ന് തുടക്കം കുറിച്ചെങ്കിലും തുടക്കത്തിൽ വിരലിൽ എണ്ണാൻ കഴിയുന്ന ആളുകളേ പങ്കെടുത്തിരുന്നുള്ളൂ. ജിദ്ദയിൽ പടർന്നു പന്തലിച്ചു 10 ശാഖകളിലൂടെ അഞ്ഞൂറോളം പേർ വ്യായാമത്തിൽ പങ്കെടുക്കുന്നു. പുതിയ ശാഖകൾ പല ഭാഗങ്ങളിലും അടുത്ത് തന്നെ വരാൻ പോകുന്നു. അസീസിയ ഭാഗത്തുള്ളവർക്ക് വേഗത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന നസീം പോളിക്ലിനിക്ക് പിൻ ഭാഗത്തുള്ള പള്ളിക്ക് തൊട്ടടുത്ത ഫുട്ബോൾ ഗ്രൗണ്ടിലാണ് വ്യായാമം. ജിദ്ദ മെക് 7 ചീഫ് ട്രൈനർ അഹമ്മദ് കുറ്റൂർ വ്യായാമത്തിന്ന് നേതൃത്വം നൽകി.
അബ്ബാസ് ചെമ്പൻ, ലത്തീഫ് മാസ്റ്റർ, സലീം മുല്ലവീട്ടിൽ, ജംഷിബാവ കാരി, സാദിഖ് നസീം പോളിക്ലിനിക് ,
ബാബു നഹ്ദി, അബു മുഹമ്മദ് (എത്യോപ്യ ),സാബിൽ മമ്പാട് എന്നിവർ ആശംസകൾ നേർന്നു. സലാഹ് കാരാടൻ പരിപാടി നിയന്ത്രിച്ചു. മുഹമ്മദലി കുന്നുമ്മൽ പരിപാടികൾ ഏകോപിപ്പിച്ചു. അസീസിയ മെക്7 ട്രൈനർ നൗഷാദ് കോഡൂർ നന്ദി പറഞ്ഞു.