മലപ്പുറം: ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വളാഞ്ചേരി വട്ടപ്പാറ വളവിൽ വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം. കർണാടക മധുഗിരി സ്വദേശി ബാഷ നായ്ക ആണ് മരിച്ചത്.
കർണാടക രജിസ്ട്രേഷനിലുള്ള ചരക്ക് ലോറി ചോളവുമായി പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. വീഴ്ചയുടെ ആഘാതത്തിൽ ഡ്രൈവർ ക്യാബിനിൽ കുടുങ്ങുകയായിരുന്നു.
നാട്ടുകാരും പോലീസും അഗ്നിശമനസേനയും ചേർന്നാണ് ലോറി ഡ്രൈവറെ പുറത്തെത്തിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group