Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 26
    Breaking:
    • ചർച്ചക്ക് തയ്യാർ എന്നാൽ യു.എസ് സമ്മര്‍ദ തന്ത്രങ്ങള്‍ അംഗീകരിക്കില്ലെന്നും ഇറാന്‍
    • ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു
    • സൊമാലിലാന്‍ഡില്‍ അംബാസഡറെ നിയമിച്ച് ഇസ്രായില്‍
    • കണ്ണീരോർമ്മയിൽ വെടിക്കെട്ട് ദുരന്തം; തൃശൂർ പൂരം കുടമാറ്റം വെറും 15 മിനിറ്റ്
    • വിമത എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ അധ്യക്ഷനെ സമീപിച്ച് ആം ആദ്മി പാർട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    യമാല്‍, ലെവന്‍ഡോസ്‌കി, റൊഡ്രിഗോ, വാസക്‌സ്; ബാഴ്‌സയ്ക്കും റയലിനും ഇത് പരിക്കിന്റെ കാലം

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക11/11/2024 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മാഡ്രിഡ്: സ്പാനിഷ് ലീഗ് പ്രമുഖരായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും വന്‍ തിരിച്ചടി ആയി താരങ്ങളുടെ പരിക്ക്. ബാഴ്‌സലോണ താരങ്ങളായ ലാമിന്‍ യമാല്‍, റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, റയല്‍ മാഡ്രിഡ് താരങ്ങളായ റൊഡ്രിഗോ, വാസ്‌കസ് എന്നിവരാണ് പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരിക്കുന്നത്. കിരീട പോരില്‍ മുന്നില്‍ നില്‍ക്കുന്ന ബാഴ്‌സലോണയ്ക്ക് കഴിഞ്ഞ മല്‍സരങ്ങളില്‍ താരങ്ങളുടെ പരിക്ക് നേരിട്ട് ബാധിക്കുകയും ചെയ്തു.

    ബാഴ്‌സലോണ റയല്‍ സോസിഡാഡിനോട് ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.സ്പാനിഷ് താരം ലാമിന്‍ യമാലിന് വലത് കാലിനാണ് പരിക്കേറ്റത് താരം മൂന്നാഴ്ച പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. നാഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്റ് എന്നിവര്‍ക്കെതിരായ മല്‍സരവും താരത്തിന് നഷ്ടമാവും. ലാ ലിഗയിലെ ടോപ് സ്‌കോറര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പരിക്കിനെ തുടര്‍ന്ന് രണ്ടാഴ്ചയാണ് പുറത്തിരിക്കേണ്ടി വരിക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റയല്‍ മാഡ്രിഡിന് നിലവില്‍ നാല് താരങ്ങളാണ് പരിക്കിനെ തുടര്‍ന്ന് പുറത്തിരിക്കുന്നത്. ഡാനി കാര്‍വജാല്‍, മിലിറ്റാവോ എന്നിവരും റയല്‍ ക്യാംപില്‍ പരിക്കിനോട് മല്ലിടുകയാണ്. ഡാനി കാര്‍വജാല്‍ ആഴ്ചകളായി ടീമിന് പുറത്താണ്. ബ്രസീല്‍ താരം മിലിറ്റാവോ എസിഎല്‍ ഇഞ്ചുറിയുമായി പുറത്താണ്. താരം അടുത്ത വര്‍ഷമാണ് ഫീല്‍ഡില്‍ തിരിച്ചെത്തുക. റൊഡ്രിഗോ ഒരു മാസം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

    വാസ്‌കസും തിരിച്ചെത്താന്‍ സമയം എടുക്കും. സ്പാനിഷ് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും റയലിനെ പരിക്ക് കാര്യമായി വേട്ടയാടും.മാഡ്രിഡിന്റെ ഡേവിഡ് ആല്‍ബയും കൊര്‍ട്ടോയിസും പരിക്കിന്റെ പിടിയിലാണ്. സ്പാനിഷ് ലീഗില്‍ ടോപ് ഫോറില്‍ നിലനില്‍ക്കുകയെന്നത് റയലിന് കനത്ത വെല്ലുവിളിയാവും. രണ്ടാഴ്ച കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെയാണ് റയല്‍ നേരിടേണ്ടത്. നിലവില്‍ ചാംപ്യന്‍സ് ലീഗിലും റയല്‍ മോശം ഫോമിലാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    barcelona Real madrid
    Latest News
    ചർച്ചക്ക് തയ്യാർ എന്നാൽ യു.എസ് സമ്മര്‍ദ തന്ത്രങ്ങള്‍ അംഗീകരിക്കില്ലെന്നും ഇറാന്‍
    26/04/2026
    ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു
    26/04/2026
    സൊമാലിലാന്‍ഡില്‍ അംബാസഡറെ നിയമിച്ച് ഇസ്രായില്‍
    26/04/2026
    കണ്ണീരോർമ്മയിൽ വെടിക്കെട്ട് ദുരന്തം; തൃശൂർ പൂരം കുടമാറ്റം വെറും 15 മിനിറ്റ്
    26/04/2026
    വിമത എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ അധ്യക്ഷനെ സമീപിച്ച് ആം ആദ്മി പാർട്ടി
    26/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version