അഹമ്മദാബാദ്: കാറിനുള്ളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഡോര്‍ ലോക്കായി നാല് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ സുനിത(ഏഴ്), സാവിത്രി(നാല്), വിഷ്ണു(അഞ്ച്), കാര്‍ത്തിക്ക്(രണ്ട്) എന്നിവരാണ് മരിച്ചത്.
അംറേലി ജില്ലയിലെ റണ്ദിയ ഗ്രാമത്തിലായിരുന്നു സംഭവം. കുട്ടികളുടെ അച്ഛനായ സോബിയ മച്ചാറും ഭാര്യയും, ഭരത് മസ്താനി എന്നയാളുടെ ഫാമിലാണ് ജോലി ചെയ്യുന്നത്. സംഭവം നടന്ന ദിവസം ഭരത്തിന്റെ കാര്‍ സോബിയയുടെ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയതിന് പിന്നാലെ കുട്ടികള്‍ കാറിന്റെ ചാവി തരപ്പെടുത്തുകയും കാറിന്റെ ഉള്ളില്‍ കളിക്കുകയുമായിരുന്നു.
ഇതിനിടെയാണ് കാറിന്റെ ഡോര്‍ അബദ്ധത്തില്‍ ലോക്ക് ആയത്. വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന മാതാപിതാക്കള്‍ കാറിനുള്ളില്‍ ബോധരഹിതരായിക്കിടക്കുന്ന കുട്ടികളെയാണ് കണ്ടത്. ഉടന്‍ തന്നെ നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കനത്ത ചൂട് കാരണമാണ് മരണമെന്നാണ് നിഗമനം.