ജിദ്ദ – ഉത്തര ഗാസയില്‍ സഹായങ്ങള്‍ എത്തുന്നത് കാത്തുനിന്ന ഒരുകൂട്ടം ആളുകളെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് ബസല്‍ പറഞ്ഞു.
ഉത്തര ഗാസയിലെ അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പിന് വടക്ക് സഹായങ്ങള്‍ എത്തുന്നത് കാത്തുനിന്ന ഫലസ്തീനികളെ ലക്ഷ്യമിട്ടാണ് അക്രമണമുണ്ടായത്. സംഭവത്തില്‍ ഇസ്രായില്‍ പ്രതികരിച്ചിട്ടില്ല. ഗാസ നഗരത്തിന് തെക്കുകിഴക്ക് കുവൈത്ത് റൗണ്ട് എബൗട്ടില്‍ സഹായങ്ങള്‍ കാത്തുനിന്നവരെ ലക്ഷ്യമിട്ട് കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group