ജിദ്ദ – ദക്ഷിണ ലെബനോനില്‍ ഇന്നലെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു ലെബനീസ് സൈനികര്‍ കൊല്ലപ്പെട്ടതില്‍ ഇസ്രായില്‍ സൈന്യം ക്ഷമാപണം നടത്തി. ദക്ഷിണ ലെബനോനിലെ ഹാനീനില് ഹിസ്ബുല്ലക്കു കീഴിലെ ആയുധങ്ങള്‍ വഹിച്ച ട്രക്ക് ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു.
ഇതിനു ശേഷം പ്രദേശത്തെത്തിയപ്പോഴാണ് ലെബനീസ് സൈനിക ട്രക്കിനു നേരെ ആക്രമണം നടത്തിയതെന്ന് ഇസ്രായിലി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ലെബനീസ് സൈന്യത്തിനു കീഴിലെ ട്രക്ക് പ്രദേശത്ത് എത്തിയ കാര്യം ഇസ്രായിലി സൈന്യത്തിന് അറിയുമായിരുന്നില്ല. ഇസ്രായിലി സൈന്യത്തിന്റെ ഓപ്പറേഷന് ലെബനീസ് സൈന്യത്തിന് എതിരല്ല. അഭികാമ്യമല്ലാത്ത ഈ സാഹചര്യങ്ങള്‍ക്ക് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു – ഇസ്രായിലി സൈന്യം പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group