തിരുവനന്തപുരം: പിണറായി സർക്കാറിനും സി.പി.എമ്മിനും കടുത്ത തലവേദനയായി മാറിയ നിലമ്പൂർ എം.എൽ.എ പി.വി അൻവർ വിവാദങ്ങൾക്കു പിന്നാലെ ആദ്യമായി നിയമസഭയിലെത്തി. ഡി.എം.കെ ഷാൾ അണിഞ്ഞ് ചുവന്ന തോർത്തുമായാണ് പി.വി അൻവർ നിയമസഭയിലേക്ക് പുറപ്പെട്ടത്. സഭയിലേക്ക് പ്രവേശിക്കും മുമ്പ് സ്പീക്കർക്കെതിരേ രൂക്ഷമായ വിമർശങ്ങളാണ് അൻവർ മാധ്യമങ്ങളോട് പങ്കുവെച്ചത്.
ഇന്നലെ പനിയും തൊണ്ടവേദനയും കാരണം ഡോക്ടർമാർ മൂന്നുദിവസത്തെ വിശ്രമം നിർദേശിച്ചതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും സഭാ ചർച്ചകളിൽ പങ്കെടുക്കാൻ ഉണ്ടാവില്ലെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group