കോട്ടയം: മകളുടെ വിവാഹ സുദിനത്തിൽ കാർ മറിഞ്ഞ് മാതാവിന് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദ്ദീൻ ആണ് മരിച്ചത്.
മകൾ നെഫ്ലയുടെ വിവാഹശേഷം കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടിലെ റിസപ്ഷനിൽ പങ്കെടുത്ത് രാത്രി മടങ്ങുന്നതിനിടെ വാഴൂർ പതിനേഴാംമൈലിൽ വച്ചാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ച കാർ വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽവെച്ച് നിയന്ത്രണം വിട്ട് ഹൈവേയിൽനിന്നും 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരുക്കുകളോടെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രിയായിരുന്നു അപകടം. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി തുടർ നടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group