റിയാദ്- 155ാമത് ഗാന്ധി ജയന്തി ദിനം റിയാദ് ഇന്ത്യന്‍ എംബസിയില്‍ ആചരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് അധ്യക്ഷത വഹിച്ചു. മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യാം സരന്‍, ജിബ്യൂട്ടി അംബാസഡര്‍ ളിയാഉദ്ദീന്‍ ബാമക്റമ, യുനിസെഫ് പ്രതിനിധി അല്‍തയ്യിബ് ആദം എന്നിവര്‍ മുഖ്യാതിഥികളായി. ഇന്ത്യന്‍ എംബസി സ്കൂള്‍ വിദ്യാര്‍ഥികള്‍ മഹാത്മാഗാന്ധിയുടെ ചരിത്രം സ്കിറ്റ് അവതരിപ്പിച്ചു. ക്യൂബ, വെനിസ്വലെ, സൗത്ത് ആഫ്രിക്ക, മെക്സികോ, ലെബനോന്, ഡൊമിനിക് റിപ്പബ്ലിക് അംബാസഡര്‍മാരും ഇന്ത്യന്‍ കമ്മ്യുണിറ്റി പ്രതിനിധികളും സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group