Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    • ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    • ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
    • തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് അബുദാബിയില്‍ 45 പേര്‍ അറസ്റ്റില്‍
    • ജനങ്ങൾക്കിടയിലുണ്ട്: അമേരിക്കൻ പ്രതിരോധ സെക്രട്ടറിക്ക് തെരുവിലിറങ്ങി മറുപടി നൽകി ഇറാൻ നേതാക്കൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജില്ലാ വിരുദ്ധ നിലപാട്, മുഖ്യമന്ത്രി മാപ്പ് പറയണം -മലപ്പുറം ജില്ലാ കെ.എം.സി.സി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/10/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ മലപ്പുറം ജില്ലാ വിരുദ്ധ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ബത്ഹ കെഎംസിസി ഓഫീസിൽ നടന്ന പ്രതിഷേധ സംഗമം കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷം വഹിച്ചു.

    സംഘപരിവാർ പ്രചാരണത്തിന് പി ആർ ജോലി ചെയ്യുന്ന കെയ്സൺ കമ്പനിയുടെ സഹായത്തോടെ ഹിന്ദു പത്രത്തിന് അഭിമുഖം നൽകി ആർ എസ് എസിന് വേണ്ടി അവാസ്തവമായ കാര്യങ്ങൾ അഭിമുഖത്തിൽ പറഞ്ഞ പിണറായി വിജയൻ കേരളീയ സമൂഹത്തിനാകമാനം നാണക്കേട് വരുത്തിവെച്ചിരിക്കുകയാണ്. സർക്കാറിനെതിരെ നിരന്തരം പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സാക്ഷ്യപ്പെടുത്തി ഭരണപക്ഷ എം എൽ എ പറഞ്ഞ വിഷയങ്ങളിൽ നിന്ന് രക്ഷ നേടാൻ ഒരു പ്രദേശത്തെയും അവിടുത്തെ ജനതയെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുവാനുള്ള നീക്കം അപകടകരമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് നേരിട്ട തിരിച്ചടിയുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് പകരം ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുകയും ഭൂരിപക്ഷ വർഗീയതയെ പിന്തുണക്കുകയും ചെയ്യുന്ന നടപടി കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമാണ്. മലപ്പുറം എക്കാലത്തും സൗഹാർദ്ദവും മാനവികതയും മതേതരത്വവും ഉയർത്തിപ്പിടിച്ച പ്രദേശമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പറയാത്ത ഏതെങ്കിലും കാര്യം ഹിന്ദു പത്രം നൽകിയിട്ടുണ്ടെങ്കിൽ അതിനെതിരെ നിയമനടപടി സ്വീകരിക്കുവാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണമെന്നും പ്രതിഷേധ സംഗമത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു.

    റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ എന്നിവർ പ്രസംഗിച്ചു. സംഗമത്തിന് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ശരീഫ് അരീക്കോട്, മജീദ് മണ്ണാർമല, മൊയ്തീൻ കുട്ടി പൊന്മള, ശിഹാബ് തങ്ങൾ കുറുവ, യൂനുസ് നാണത്ത്, ഷക്കീൽ തിരൂർക്കാട്, റഫീഖ് ചെറുമുക്ക് എന്നിവർ നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്‌ സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    14/03/2026
    ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    14/03/2026
    ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
    14/03/2026
    തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് അബുദാബിയില്‍ 45 പേര്‍ അറസ്റ്റില്‍
    14/03/2026
    ജനങ്ങൾക്കിടയിലുണ്ട്: അമേരിക്കൻ പ്രതിരോധ സെക്രട്ടറിക്ക് തെരുവിലിറങ്ങി മറുപടി നൽകി ഇറാൻ നേതാക്കൾ
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version