ദമ്മാം: പ്രവാസി വെൽഫെയറിൻ്റെ ജനസേവന പ്രവർത്തനങ്ങൾക്ക് കിംങ് ഫഹദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ അനുമോദനവും – ആദരവും ഈസ്റ്റേൺ പ്രൊവിൻസ് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൻ്റെ
നേതൃത്വത്തിൽ സൗദി അരാംകോ , സാബിക്കും വിവിധ ഗവൺമെൻ്റ് വകുപ്പുകളും ആദരിക്കപ്പെട്ട ചടങ്ങിൽ വെച്ച് പ്രവാസി റീജിയണൽ ജനസേവന കൺവീനർ ജംഷാദ് അലി കണ്ണൂർ, പ്രസിഡൻ്റ് അബ്ദു റഹീം തീരൂർക്കാട് എന്നിവർ ചേർന്ന് അനുമോദന പത്രം ഏറ്റുവാങ്ങി. കഴിഞ്ഞ പത്ത് വർഷം തുടർച്ചയായി പ്രവാസി വെൽഫെയർ നടത്തിയ ജനസേവന പ്രവർത്തനമായ രക്ത ദാന – മെഡിക്കൽ പ്രവർത്തനങ്ങൾക്കാണ് ആദരവ്.
പ്രവാസി വെൽഫെയർ അതിൻ്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീകാരം ഇരട്ടിമധുരം നൽകുന്നൂ എന്നും ഈസ്റ്റേൺ പ്രൊവിൻസ് ഹെൽത്ത് ഡിപഡിപ്പാർട്ട്മെൻ്റിനും ഇതിനായ് ഞങ്ങളോടൊപ്പം ചേർന്ന് നിന്ന് സഹകരിച്ച മുഴുവൻ പ്രവാസി സമൂഹത്തിനും പ്രത്യാക നന്ദിയും അറിയിക്കുന്നു എന്നും ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നും രണ്ട് സംഘടനകളിൽ പ്രവാസി വെൽഫെയറിനെ തിരഞ്ഞടുത്തതിൽ അതിയായ സന്തോഷമുണ്ടെന്നും റീജിയണൽ പ്രസിഡൻ്റ് അബ്ദുറഹീം തീരൂർക്കാട് പറഞ്ഞു.