ദമാം – മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച രണ്ടു ഇന്ത്യക്കാരെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് മുജാഹിദീന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അതിമാരക രാസലഹരി വസ്തുവാണ് നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന യുവാക്കള്‍ വിതരണം ചെയ്തിരുന്നത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് ഇരുവരെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്ട്രോളിന് കൈമാറിയതായി മുജാഹിദീന്‍ സുരക്ഷാ സേന അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group