കണ്ണൂർ/കാസർകോട്: ഉദുമ മുൻ എം.എൽ.എയും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ കെ പി കുഞ്ഞികണ്ണൻ (75) അന്തരിച്ചു. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഈമാസം ഏഴിന് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരിൽ അപകടത്തിൽ പെട്ടിരുന്നു. തുടർന്ന് വാരിയെല്ലിന് ഗുരുതരമായ പരുക്കേറ്റ് കണ്ണൂരിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കെ കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കാസർകോട് ജില്ലാ രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡി.സി.സി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group