കൊച്ചി: യുവ മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കാറിടിച്ച് കൊന്ന കേസിന്റെ വിചാരണ ഈ ഡിസംബറിൽ തുടങ്ങും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ രണ്ട് ഘട്ടമായാണ് വിചാരണ നടക്കുക. ആദ്യ ഘട്ടത്തിൽ 100 സാക്ഷികളിൽ 95 പേരെ വിസ്തരിക്കും. ആദ്യഘട്ടം ഡിസംബർ രണ്ടു മുതൽ 18 വരെയും രണ്ടാം ഘട്ടം ജനുവരിയിലും നടക്കും.
2019 ആഗസ്ത് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് തിരുവനന്തപുരത്ത് വച്ച് ബഷീർ കൊല്ലപ്പെട്ടത്. കേസിൽ ഐ.എ.എസ് ബന്ധങ്ങൾ ഉപയോഗിച്ചും മറ്റും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെതിരേ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. കേസിൽ കഴിഞ്ഞ മാസമാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group