പുല്‍പ്പള്ളി: ഒരു വര്‍ഷമായി സസ്പെന്‍ഷനിലുള്ള പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന പട്ടാണിക്കൂപ്പ് മാവേലി പുത്തന്‍പുര ജിന്സന് സണ്ണിയാണ്(35)മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ജിന്സന് മുറിയില്‍ കയറി വാതില്‍ അടച്ചിരുന്നു. രാത്രിയായിട്ടു പുറത്തുകാണാത്തതിനെത്തുര്ന്നു വീട്ടുകാര്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വാതില്‍ ബലമായി തുറന്ന് നോക്കിയപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്.
റിട്ട.വില്ലേജ് ഓഫീസര്‍ സണ്ണി-ജസി ദമ്പതികളുടെ മകനാണ് ജിന്സന്. വിവാഹമോചിതനാണ്. അച്ചടക്ക ലഘനത്തിനായിരുന്നു സസ്പെന്ഷന്. ജിന്സനെതിരേ രണ്ട് പോലീസ് കേസുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം പട്ടാണിക്കൂപ്പ് ഉണ്ണീശോ പള്ളിയില്‍ സംസ്കരിച്ചു.