Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • എന്റെ സിയാദ് മരിച്ചിട്ടില്ല, അവനിവിടെയുണ്ട്; അവനുള്ളതുപോലെ നിങ്ങളിനിയും വരണം-വാക്കുകളിടറി സൗദി സ്പോൺസർ വീണ്ടും
    • ഇസ്രായിൽ-ഇറാൻ സംഘർഷം; വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ ഖത്തറിലേക്ക്
    • ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാന്‍; വിദ്യാര്‍ഥികളുമായി ആദ്യം വിമാനം ഇന്ന് രാത്രി എത്തിച്ചേരും
    • സൗദിയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴക്കും കാറ്റിനും സാധ്യത
    • രക്ഷപ്പെട്ട യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ വലിച്ചു തുറന്നതാണോ അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണം, ആരോപണത്തിന്റെ വാസ്തവം അറിയാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/09/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കളമശേരി മുൻസിപ്പല്‍ ഹാളില്‍ നാളെ പൊതുദർശനമുണ്ടാകും.

    അര പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍ പൊന്നമ്മ മലയാള സിനിമയില്‍ സാന്നിധ്യം അറിയിക്കുന്നത്. രാമായണം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ രാവണന്റെ ഭാര്യയായ മണ്ഡോദരി ആയാണ് കവിയൂര്‍ പൊന്നമ്മ വേഷമിട്ടത്. ഇരുപതാം വയസില്‍ കുടുംബിനി എന്ന ചിത്രത്തില്‍ സത്യന്‍, മധു തുടങ്ങിയ നായക നടന്‍മാരുടെ അമ്മയായി കവിയൂര്‍ പൊന്നമ്മ വെള്ളിത്തിരയില്‍ മികച്ച പ്രകടന നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത നിര്‍മാല്യം (1973) കവിയൂര്‍ പൊന്നമ്മയുടെ ആദ്യകാലത്തെ ശ്രദ്ധേയമായ സിനിമകളില്‍ ഒന്നായിരുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്രമായ വെളിച്ചപ്പാടിന്റെ ഭാര്യയായി വേഷമിട്ട കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രം നിരൂപക ശ്രദ്ധ പിടിച്ചുപറ്റി.

    തൊട്ടടുത്തവര്‍ഷം പുറത്തിറങ്ങിയ നെല്ല് പൊന്നമ്മയുടെ കരിയറിലെ നാഴിക കല്ലായി മാറി. 1980 കളില്‍ മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത താരമായി പൊന്നമ്മമാറി. 1989-ല്‍, ‘ദേവദാസ്’ ഏറെ ശ്രദ്ധിക്കപ്പെട്ടു. നാടകീയത നിറഞ്ഞ കഥാപാത്രങ്ങള്‍ മുതല്‍ ഹാസ്യ കഥാപാത്രങ്ങള്‍ വരെ പൊന്നമ്മ ഇക്കാലയളവില്‍ അനായാസം വെള്ളിത്തരയില്‍ അവതരിപ്പിച്ചു.

    നാടക വേദികളിലൂടെയാണ് കവിയൂര്‍ പൊന്നമ്മ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ടിവി സീരിയലുകളിലും പരസ്യങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഗായികയായും മികവ് പുലര്‍ത്തി. 1971, 1972, 1973, 1994 വര്‍ഷങ്ങളില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയാണ്.

    പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ കവിയൂരില്‍ ടി പി ദാമോദരന്‍ ഗൗരി ദമ്പതികളുടെ മകളായാണ് പൊന്നമ്മയുടെ ജനനം. സിനിമ നിര്‍മാതാവ് എം കെ മണിസ്വാമിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ജീവിത പങ്കാളി. ഏക മകള്‍ ബിന്ദു. നടി കവിയൂര്‍ രേണുക സഹോദരിയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    എന്റെ സിയാദ് മരിച്ചിട്ടില്ല, അവനിവിടെയുണ്ട്; അവനുള്ളതുപോലെ നിങ്ങളിനിയും വരണം-വാക്കുകളിടറി സൗദി സ്പോൺസർ വീണ്ടും
    20/06/2025
    ഇസ്രായിൽ-ഇറാൻ സംഘർഷം; വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ ഖത്തറിലേക്ക്
    20/06/2025
    ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാന്‍; വിദ്യാര്‍ഥികളുമായി ആദ്യം വിമാനം ഇന്ന് രാത്രി എത്തിച്ചേരും
    20/06/2025
    സൗദിയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴക്കും കാറ്റിനും സാധ്യത
    20/06/2025
    രക്ഷപ്പെട്ട യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ വലിച്ചു തുറന്നതാണോ അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണം, ആരോപണത്തിന്റെ വാസ്തവം അറിയാം
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version