പാലക്കാട്- കഞ്ചിക്കോട് തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർത്ഥി മരിച്ചു. കഞ്ചിക്കോട് ആലാമരം സ്വദേശി സുരേഷ്(50)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് മൂന്നരക്കാണ് സംഭവം. മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുരുങ്ങിയ സുരേഷിനെ ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊല്ലപ്പുരയിൽ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച ആഘോഷത്തിനിടെയാണ് സംഭവം. ടിപ്പർ ലോറി ഡ്രൈവറാണ് സുരേഷ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group