അബുദാബി: എറണാകുളം എടവനക്കാട് വലിയ വീട്ടില്‍ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷ (ഐശു-88) അബുദാബിയിൽ വെച്ച് മരണപ്പെട്ടു. മകള്‍ക്കൊപ്പം അബുദാബിയി ൽ താമസിച്ചു വരികയായിരുന്നു. അബുദാബി ബിന്‍ അലി ആന്റ് സേഫ് കെയര്‍ ഗ്രൂപ് സി.ഇ.ഒ. ഒമര്‍ അലിയുടെ ഭാര്യമാതാവാണ്.
മക്കള്‍: മുഹമ്മദ് ജെസ്സി (റിട്ട. അസിസ്റ്റന്റ് എന്‍ജിനീയര്‍, പി.ഡബ്ലു.ഡി), ജെസിയ മൂസ (ഇറിഗേഷന്‍ ഡിപാര്‍ട്ട്മെന്റ്), സജിത റാഫി (എ.ഇ.ഇ എം.ഇ.എസ്.), മിനി നജീബ് (അല്‍ഐന്‍), സിനി ഒമര്‍ അലി (ഓപറേഷന് മാനേജര്‍, ബിന്‍അലി ഗ്രൂപ്പ്, അബുദാബി). മരുമക്കള്‍: നിഷ (കെ.എസ്.ഇ.ബി), മൂസ (ദുബൈ), മുഹമ്മദ് റാഫി (ജോയന്റ് ഡയറക്ടര്‍, ലോക്കല്‍ ഫണ്ട് ഓഡിറ്റ്), നജീബ്(അല്‍ഐന്‍) ഞായറാഴ്ച രാവിലെ 11 മണിയോടെ ഇടപ്പള്ളി വട്ടേക്കുന്നം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group