മലപ്പുറം: മലപ്പുറം മുത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഒരു കയറിൽ ഇരുവരും കെട്ടി തൂങ്ങിയ നിലയിലായിലായിരുന്നു. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി വിവരമുണ്ട്. കുറച്ച് മാസങ്ങളായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group