Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • പല രാജ്യങ്ങളിലും ആയുധഫാക്‌ടറികൾ; ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ ശക്തമായ മിസൈൽ ഉപയോ​ഗിച്ചിട്ടില്ല; ഇറാൻ പ്രതിരോധ മന്ത്രി
    • ‘രാഹുലിന്റെ ശല്യംകാരണം വനിതാ കെ.എസ്.യു പ്രവര്‍ത്തകര്‍ സംഘടനാപ്രവർത്തനം നിർത്തി’; ശബ്ദസന്ദേശം പുറത്ത്
    • വീടുകളിൽ കവർച്ച: റിയാദിൽ അഞ്ചംഗ ഫിലിപ്പിനോ സംഘം പിടിയിൽ
    • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ: പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ -ടി.എൻ. പ്രതാപൻ
    • ആസ്റ്റൺ വില്ലയെ വീഴ്ത്തി പ്രീമിയർ ലീ​ഗിൽ ആദ്യ ജയവുമായി ബ്രന്റ്ഫോർഡ്; മറ്റു മത്സരങ്ങളിൽ ബേർൺലിക്കും ബോർൺമൗത്തിനും ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ജാം ക്രിയേഷൻസ് ചെറുകഥ രചനമത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/09/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം: ജാം ക്രിയേഷൻസ് ദമ്മാം അഖില മലയാളി സമൂഹത്തിനായി നടത്തിയ ചെറുകഥാ രചനാ മത്സര വിജയികൾക്കുള്ള സമ്മാന തുകയും മൊമന്റോയും വിതരണം ചെയ്തു .കലാ സാഹിത്യ സാമൂഹിക സാംസ്ക്കാരിക പത്ര പ്രവർത്തകനും ഡിസ്‌നി പബ്ലിക്കേഷന്റെ എം ഡിയുമായ മാലിക്ക് മഖ്ബൂൽ വിജയികളെ പ്രഖ്യാപിച്ചു . സൗദിയിലെ കിഴക്കൻ മേഖലയിലെ കലാ സാംസ്ക്കാരിക സാഹിത്യ രംഗത്ത് കുറഞ്ഞ നാൾ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട കൂട്ടായ്മയാണ് ജാം ക്രിയേഷൻസ് എന്നും , കല നന്മയ്ക്കായി എന്ന അവരുടെ തലവാചകം കാര്യപ്രസക്തമാണെന്നും , കലാ സാഹിത്യ രംഗത്ത് ജാം നൽകുന്ന പ്രോത്സാഹനം മാതൃകാപരമാണെന്നും വിജയികളെ പ്രഖ്യാപിച്ച് അദ്ദേഹം പറഞ്ഞു . മൻസൂർ പള്ളൂർ , സാജിദ് ആറാട്ടുപുഴ, മുഹമ്മദലി പീറ്റയിൽ. എന്നിവർ ആശംസകൾ അർപ്പിച്ചു .

    ദമ്മാം റോസ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ കിഴക്കൻ പ്രവിശ്യയിലെ കലാ സാഹിത്യ സാംസ്‌കാരിക സാമൂഹിക , മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ജാം ക്രിയേഷൻസ് അധ്യക്ഷൻ സുബൈർ പുല്ലാളൂർ ആമുഖ ഭാഷണം നിർവഹിച്ചു. ഫീച്ചർ ക്ലിക്ക് എന്ന കഥ രചിച്ച പെരിന്തൽമണ്ണ സ്വദേശിയായ സലാഹുദ്ധീൻ അയ്യൂബിനുള്ള ഒന്നാം സമ്മാനമായ പതിനായിരത്തി ഒന്ന് രൂപയും , പ്രശംസാ ഫലകവും പ്രതിനിധിയായ മുഹമ്മദ് റഫീഖിന് മുഖ്യാഥിതി മാലിക്ക് മഖ്ബൂലും , അനന്തരം എന്ന കഥയിലൂടെ രണ്ടാം സമ്മാനത്തിന് അർഹയായ പൊന്മുണ്ടം സ്വദേശി ഡോ: സജിലാ എ.കെ യ്ക്കുള്ള അയ്യായിരത്തി രണ്ട് രൂപയും ,പ്രശംസാ ഫലകവും സാജിദ് ആറാട്ട്പുഴ പ്രതിനിധി സുനില സലീമിനും . അസുഹറ എന്ന കഥയിലൂടെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ തൃശൂർ ചാലക്കര സ്വദേശി അബ്ബാസ് മരക്കാർക്കുള്ള മൂവായിരത്തി മൂന്ന് രൂപയും പ്രശംസാ ഫലകവും മൻസൂർ പള്ളൂർ പ്രതിനിധി ത്വാഹയ്ക്ക്കും കൈമാറി . ജൂറി പാനലിന്റെ പ്രത്യേക പരാമർശത്തിന് വിധേയമായ കഥകളുടെ രചയിതാക്കളായ ഷനീബ് അബൂബക്കർ ( ഉള്ളാൾ ക്രോസിംഗ് ) ബിജു പൂതക്കുളം ( അനന്തരം ) കബീർ യൂസുഫ് ( അചല എന്ന സിംഹളപ്പെണ്ണ്) എന്നിവർക്കുള്ള പ്രശംസാ ഫലകങ്ങൾ അൻവർ ഷാഫി , ക്ലിയർ വിഷൻ മാനേജർ മുഹമ്മദ് അബ്ദുൽ ഖാദിർ , പാപ്പിലോട് മാനേജർ ജവാദ് എന്നിവർ വിതരണം ചെയ്തു .
    ചെറുകഥ മൂല്യ നിർണ്ണയ ജൻഡ്‌ജിങ്‌ പാനൽ അംഗവും എഴുത്ത്കാരനും പത്രപ്രവർത്തകനുമായ സാജിദ് ആറാട്ട് പുഴ ലഭിച്ച രചനകളെ കുറിച്ചും, അതിന്റെ സാഹിത്യ സമ്പുഷ്ടതയെകുറിച്ചും സംസാരിച്ചു . ജഡ്ജിയും , ജഡ്ജിങ് പാനൽ കോഡിനേറ്ററുമായിരുന്ന സഈദ് ഹമദാനി വടുതല ഒന്നാം സമ്മാനം നേടിയ കഥയുടെ ആസ്വാദനം സദസ്സുമായി പങ്ക് വെച്ചു .

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശരീഫ് കൊച്ചി, സിദ്ദീഖ് ആലുവ, ഷമീർ പത്തനാപുരം , മെഹബൂബ് മുടവൻക്കാട്ടിൽ, ജോഷി ബാഷാ, അർഷദ് വാണിയമ്പലം എന്നിവർ നേതൃത്വം നൽകി . മിസ്അബ് സിനാൻ ഖിറാഅത്തും . അസ്‌ന അവതാരികയാമായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പല രാജ്യങ്ങളിലും ആയുധഫാക്‌ടറികൾ; ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ ശക്തമായ മിസൈൽ ഉപയോ​ഗിച്ചിട്ടില്ല; ഇറാൻ പ്രതിരോധ മന്ത്രി
    23/08/2025
    ‘രാഹുലിന്റെ ശല്യംകാരണം വനിതാ കെ.എസ്.യു പ്രവര്‍ത്തകര്‍ സംഘടനാപ്രവർത്തനം നിർത്തി’; ശബ്ദസന്ദേശം പുറത്ത്
    23/08/2025
    വീടുകളിൽ കവർച്ച: റിയാദിൽ അഞ്ചംഗ ഫിലിപ്പിനോ സംഘം പിടിയിൽ
    23/08/2025
    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ: പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ -ടി.എൻ. പ്രതാപൻ
    23/08/2025
    ആസ്റ്റൺ വില്ലയെ വീഴ്ത്തി പ്രീമിയർ ലീ​ഗിൽ ആദ്യ ജയവുമായി ബ്രന്റ്ഫോർഡ്; മറ്റു മത്സരങ്ങളിൽ ബേർൺലിക്കും ബോർൺമൗത്തിനും ജയം
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version