കോഴിക്കോട്- നടനും സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ കുരുക്കി വീണ്ടും ലൈംഗീകാരോപണം. ബംഗളൂരുവിലെ ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ് രംഗത്തെത്തി. 2012-ൽ ബംഗളൂരുവിലെ ഹോട്ടലിൽ 2012-ലാണ് സംഭവമെന്നും യുവാവ് വ്യക്തമാക്കി. കോഴിക്കോട് മാങ്കാവ് സ്വദേശിയാണ് പരാതി നല്‍കിയത്. ബംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി തന്നെ ഉപദ്രവിച്ചെന്നാണ് യുവാവിന്റെ പരാതി.
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് പരാതിക്കാരന്. നേരത്തെ ഇദ്ദേഹം മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പരാതി. ഹോട്ടലിൽ എത്തിയ തന്നോട് നഗ്നനായി വരാൻ ആവശ്യപ്പെട്ടതായും യുവാവ് പറയുന്നു. ബാവുട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടതെന്നും പിന്നീട് ബംഗളൂരുവിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു. രഞ്ജിത്തിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി.