നാദാപുരം : വിഷ്ണമംഗലം പുഴയിൽ ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. വളയത്തെ ജ്വല്ലറി ഉടമ ഇടിക്കുന്നമ്മൽ പുലരിയിൽ റോഷി ബ് ബാബുവി (39)ൻ്റെ മൃതദേഹമാണ് വിഷ്ണുമംഗലം ബണ്ടിന് അല്പം അകലെ പുഴയിൽ നിന്ന് ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.
പുഴയിൽ ഇന്നലെ രാത്രി പത്തരയോടെ വിഷ്ണുമംഗലം പാലത്തിന് മുകളിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി ദൃക്സാക്ഷികൾ പറഞ്ഞത്. ഉടൻ തന്നെ തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഫയർ ഫോഴ്സും നാട്ടുകാരും വീണ്ടും തെരച്ചിൽ നടത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group